
തിരുവനന്തപുരം: വിദേശത്ത് നിന്ന് വിമാന സര്‍വീസുകള്‍ കേരളത്തിലേക്ക് ആരംഭിച്ചാല്‍ എത്തുന്ന എല്ലാ പ്രവാസികള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് സൗകര്യങ്ങൾ ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്താക്കി.
സംസ്ഥാനത്തെ 4 അന്താരാഷ്ട്ര വിമാനത്താവളങ്ങളോട് അനുബന്ധിച്ച് വിപുലമായ രീതിയിൽ കൂടുതൽ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താൻ തീരുമാനമായതായും മുഖ്യമന്ത്രി അറിയിച്ചു. ഇതുസംബന്ധിച്ച തയാറെടുപ്പുകള്‍ക്കായി ഇന്ന് ചേര്‍ന്ന ഉന്നതതലയോഗം രൂപംനല്‍കിയതായി മുഖ്യമന്ത്രി വ്യക്തമാക്കി.
വിദേശത്തുനിന്ന് വരുന്നവരെ പരിശോധിക്കാനും ക്വാറന്റീന്‍ ചെയ്യാനും അടക്കം എല്ലാ വിധ സൗകര്യങ്ങൾ നല്‍കാനും സർക്കാർ ആലോചിച്ചിട്ടുണ്ട്. അതിനായുള്ള താമസസൗകര്യം സര്‍ക്കാര്‍ കണ്ടെത്തിയിട്ടുണ്ട്. ആശുപത്രി സംവിധാനവും സർക്കാർ ഒരുക്കിയിട്ടുണ്ട്.
വിശദാംശങ്ങള്‍ പരിശോധിച്ച ശേഷം വരുന്നവരെ ക്വാറന്റീന്‍ ചെയ്യേണ്ട സ്ഥലം ആരോഗ്യവകുപ്പ് തന്നെ നിശ്ചയിക്കും. ഗതാഗതവകുപ്പ് നേരിട്ട് ഇവർക്ക് യാത്രാസൗകര്യങ്ങള്‍ ഒരുക്കും. ക്വാറന്റീന്‍ സൗകര്യങ്ങള്‍ വിമാനത്താവളങ്ങള്‍ക്കു സമീപം ഒരുക്കാനുള്ള ചുമതലകൾ തദ്ദേശസ്വയംഭരണ പൊതുമരാമത്ത് വകുപ്പുകൾ സംയുക്തമായി ഒരുക്കും. ക്വാറന്റീന്‍ കേന്ദ്രങ്ങളിൽ ആളുകളെ പരിശോധിച്ച ശേഷം നെഗറ്റീവ് റിസള്‍ട്ടുള്ളവരെ വീട്ടിലേക്ക് നിരീക്ഷണത്തിനായി അയക്കും.
എത്രയും വേഗം തന്നെ പുറത്തുകുടുങ്ങിപ്പോയ ആളുകളെ ഇവിടെ എത്തിക്കണമെന്നതാണ് നമ്മുടെ താത്പര്യമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അവര്‍ക്കുകൂടി അവകാശപ്പെട്ട നാടാണിതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
Content Summary: kerala cm pinarayi Vijayan,