
തിരുവനന്തപുരം: ലീഗ് നേതാവ് കെഎം ഷാജിയുടേത് നിയമസഭയോടുള്ള അവഹേളനം എന്ന് സ്പീക്കർ ശ്രീരാമകൃഷ്ണന്‍ വ്യക്താക്കി. ഷാജിക്കെതിരായ പരാതിയില്‍ നിയമപരമായി ചെയ്യേണ്ട കാര്യങ്ങളാണ് ചെയ്തതെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.
നിയമ നടപടിക്ക് വിലങ്ങുതടിയാവാന്‍ സ്പീക്കര്‍ക്ക് ഒരിക്കലും കഴിയില്ല. ഷാജിയുടെ നിലപാട് തന്നെ അപക്വവും ബാലിശവുമാണെന്നും സ്പീക്കർ പറഞ്ഞു. നിയമസഭയെ അവഹേളിക്കുന്നതാണ് ഷാജിയുടെ നിലപാടുകള്‍. സ്പീക്കര്‍ കേസിന്റെ നിയമ സാധ്യത പരിശോധിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.
എല്ലില്ലാത്ത നാവു കൊണ്ട് എന്റെ മുട്ടുകാലിന്റെ ബലം ആരും അളക്കേണ്ടന്നും. സ്പീക്കറുടെ പരിമിതി ദൗര്‍ബല്യമായി കണേണ്ടന്നും സ്പീക്കര്‍ ശ്രീരാമകൃഷ്ണൻ പറഞ്ഞു.
Content Summary: speaker sree ramakrishnan, Muslim league MLA km shaji