
ന്യൂഡൽഹി: കേരളത്തിന്റെ മാതൃക കോവിഡ് പ്രതിരോധത്തിൽ രാജ്യത്ത് ഒട്ടാകെ നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്താക്കി.ചികിത്സ, സമ്പർക്ക പരിശോധന, അടച്ചിടൽ, രോഗപരിശോധന, തുടങ്ങിയ കാര്യങ്ങളിൽ കേരളം കൂടുതൽ മികവ് കാട്ടിയത് രോഗവ്യാപനം തടയുന്നതിൽ വലിയ തോതിൽ തന്നെ വിജയമായെന്ന് ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി പറഞ്ഞതായി ഇന്നത്തെ ദേശാഭിമാനി പത്രമാണ് റിപ്പോർട്ട് ചെയ്യുന്നത്.
കേരളമടക്കം 19 സംസ്ഥാനങ്ങളിലും കേന്ദ്രത്തിന്റെ ഭരണ പ്രദേശങ്ങളിലും രോഗികൾ ഇരട്ടിയാകുന്ന നിരക്ക് ദേശീയ ശരാശരിയേക്കാൾ കുറവാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിനു പുറമെ ഹരിയാന, ഉത്തരാഖണ്ഡ്, ഹിമാചൽ, പുതുച്ചേരി, ത്രിപുര, ചണ്ഡീഗഢ്, ബിഹാർ,അസം, ഒഡിഷ എന്നിവിടങ്ങളിലും കോവിഡ് ഇരട്ടിക്കുന്ന നിരക്കിൽ നല്ല രീതിയിൽ തന്നെ കുറവുണ്ടായി.
അതേസമയം സംസ്ഥാനത്ത് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് ഒരാൾക്ക് മാത്രമാണ്. 10 പേർ ഇന്നലെ രോഗമുക്തി നേടുകയും ചെയ്തു. കോട്ടയം ഇടുക്കി അടക്കമുള്ള ജില്ലകൾ ഭാഗികമായി ലോക്ഢൗണിൽ തിങ്കളാഴ്ച മുതൽ ഇളവ് വരും. ഈ ജില്ലകളിലെ സർക്കാർ ഗ്രീൻസോണിൽ ഉൾപെടുത്തിയിട്ടുണ്ട്.