കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തെ അഭിനന്ദിച്ച് ഇര്‍ഫാന്‍ പഠാന്‍

മുംബൈ: കൊറോണ പ്രതിരോധം കേരളത്തെ അഭിനന്ദിച്ച് ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പഠാന്‍. കൊവിഡ് പ്രതിരോധത്തില്‍ കേരളം കാണിക്കുന്നത് മാതൃകപരമായ പ്രവര്‍ത്തനാണെന്നും ഇര്‍ഫാന്‍ പഠാൻ പറഞ്ഞു. കേരളത്തിന് അഭിനന്ദനവുമായി ഇർഫാൻ ട്വിറ്ററിലാണ് രംഗത്ത് എത്തിയത്.

കേരളം കൊറോണയ്ക്കെതിരെ നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനം കൂടുതല്‍ ഫലപ്രദമാണ് എന്നാണ് കരുതുന്നത്. കേരളത്തില്‍ ഒരു പോസിറ്റീവ് കേസുമാത്രമാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തത്. കേരളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതൽ ശരിയായ ദിശയിലാണ്. ഇന്ത്യയിൽ എറ്റവും കൂടുതല്‍ കോവിഡ് ടെസ്റ്റുകൾ നടത്തിയ സംസ്ഥാനം കേരളമാണെന്നും. അദ്ദേഹം ട്വീറ്റില്‍ പറയുന്നു.

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

DON'T MISS

Back to top button