
തിരുവനന്തപുരം: തിങ്കളാഴ്ച മുതൽ ഇടവിട്ട ദിവസങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ വാർത്താസമ്മേളനം ഉണ്ടാവുമെന്ന് റിപ്പോർട്ട്. മാതൃഭൂമി ന്യൂസ് ചാനലാണ് പ്രസ്തുത വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ദുർവ്യാഖ്യാനങ്ങൾ അടക്കം വന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഈ വിശദീകരണമെന്ന് ചാനൽ റിപ്പോർട്ട് ചെയ്യുന്നു.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കേരളത്തിൽ മികച്ച രീതിയിൽ മുന്നേറുകയും. അതിന്റെ ഫലമായി കോവിഡ് വെെറസ് കേസുകൾ കേരളത്തിൽ നന്നായി കുറയുകയും. രോഗമുക്തി നേടുന്നവരുടെ എണ്ണം ദിനംപ്രതി വർധിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി പതിവ് വാർത്താസമ്മേളം ഭാഗികമായി അവസിപ്പിച്ചത്.
മുഖ്യമന്ത്രി വാർത്താസമ്മേളനം നിർത്തിയതിനെ പരിഹസിച്ച് കോൺഗ്രസ് എംഎൽഎമാരായ വി ടി ബൽറാം, ഷാഫി പറമ്പിൽ, ശബരിനാഥൻ അടക്കം രംഗത്ത് എത്തിയിരുന്നു. കോൺഗ്രസ് കോൺഗ്രസ് സൈബർ ഗ്രൂപ്പുകളിൽ അടക്കം മുഖ്യമന്ത്രി വാർത്താസമ്മേളനം നിർത്തിയത് ആഘോഷിക്കുന്നതിനിടെയാണ് മുഖ്യമന്ത്രി വീണ്ടും വാർത്ത സമ്മേളനം നടത്തുന്നു എന്ന റിപ്പോർട്ട് പുറത്തു വന്നിരിക്കുന്നത്.
Content Summary: chief minister’s press conference is begin on Monday