
കോഴിക്കോട്: തനിക്ക് സോഷ്യല്‍ മീഡിയയിലൂടെ വധഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി ലീഗ് എംഎൽഎ കെഎം ഷാജി ഡിജിപിക്ക് പരാതി നൽകി. ഷാജിക്ക് വേണ്ടി സെക്രട്ടറിയാണ് സ്ക്രീൻഷോട്ടുകള്‍ സഹിതം പരാതി നൽകിയത്.
ഒന്നിലേറെപ്പേര്‍ ഫേസ്ബുക്കിലൂടെ വധഭീഷണി മുഴക്കിയതായാണ് പരാതി. സ്ക്രീൻഷോട്ടുകള്‍ സഹിതമാണ് ഡിജിപിക്ക് പരാതി നല്‍കിയത്. അതേസമയം ഷാജിയേ ട്രോളി കൊണ്ട് “മൂരിയെ അറക്കാൻ സമയമായി ഞങ്ങൾ അറക്കും” എന്ന് പറഞ്ഞ് കൊണ്ട് ഇട്ട കമന്റിനടക്കം എതിരെയാണ് പരാതി നൽകിയത്.
അതേസമയം വധഭീഷണി നിലവിലെ 25 ലക്ഷത്തിന്റെ കോഴ കേസിൽ നിന്ന് ജനശ്രദ്ധ തിരിക്കാനും. എംഎല്‍എയ്ക്ക് പൊലീസ് സുരക്ഷ ഒരുക്കാനുമുള്ള ലീഗിന്റെ അടവെന്ന ആരോപണവുമായി സോഷ്യൽ മീഡിയയിലൂടെ സിപിഎം പ്രവർത്തകർ രംഗത്ത് എത്തിയിട്ടുണ്ട്.
അതേസമയം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയ്ക്കെതിരെ തെറ്റിദ്ധാരിപ്പിക്കുന്ന രീതിയിൽ വ്യാജ പ്രചാരണം നടത്തിയതിന് കെ എം ഷാജിക്കെതിരെ നെടുവ ലോക്കല്‍ കമ്മിറ്റി അംഗം പൊലീസിൽ പരാതിയും നല്‍കിയിട്ടുണ്ട്.