
മുതലക്കോടം: ലോക്ഡൗണിൽ വാടകക്കാരോട് ഉടമയുടെ കൊടും ക്രൂരത. പ്ലാസ്റ്റിക് ഷീറ്റുകൊണ്ടു മറച്ച് ഇടിഞ്ഞു പൊളിഞ്ഞു ചാടാറായ കൂരയ്ക്ക് വാടക നല്‍കിയില്ലെന്ന കാരണത്താല്‍ കുടുംബത്തെ ഇറക്കിവിടാൻ ഉടമയൂടെ നീക്കം. ഇടുക്കി ജില്ലയിലെ തൊടുപുഴ മുതലക്കോടത്താണ് സംഭവം നടന്നത്.
5 വയസ്സുകാരന്‍ ഉള്‍പ്പടെയുള്ള 3 അംഗ കുടുംബത്തെ ഇറക്കിവിട്ടതറിഞ്ഞ് ചോദിക്കാനെത്തിയ അയൽവാസികളെ പട്ടിയെ അഴിച്ചുവിട്ടു കടിപ്പിക്കാനും ശ്രമിച്ച സ്ഥലം ഉടമ തോമസിനെ പോലീസ് അറസ്റ്റ് ചെയ്തു.
മുതലക്കോടം പള്ളിക്ക് അടുത്ത പ്രദേശത്ത് താമസിക്കുന്ന കുന്നുമ്മേൽ തോമസിന്റെ സ്ഥലത്തെ പ്ലാസ്റ്റിക് വലിച്ചു കെട്ടിയ കൂരയിലാണ് മാസങ്ങളായി കൂലിപണിക്കാരനായ ഹൃദ്രോഗിയായ ഭാര്യയും മാത്യുവും 5 വയസുകാരനായ മകനും വാടകയ്ക്ക് താമസിക്കുന്നത്.
ലോക് ഡൗൺ കാരണം പണിയില്ലാതെ വന്നതോടെയാണ് 1500 രൂപ വാടക മുടങ്ങിയത്. തുടർന്ന് റിട്ടയേർഡ് അദ്ധാപകനായ തോമസ് ഭീഷിണിപ്പെടുത്തുകയും ഇവരെ ഇറക്കിവിടാൻ ശ്രമിക്കുകയുമായിരുന്നു.
ഇന്നലെ മുതൽ കൂരയിലേക്കുള്ള വൈദ്യുതിയും വെള്ളവും തോമസ് വിച്ഛേദിച്ചിരുന്നു. ലോക് ഡൗൺ കാലത്തെ ഈ ക്രൂരത അന്വേഷിച്ചെത്തിയ അയൽവാസികളെ പട്ടിയെ അഴിച്ചു വിട്ട് കടുപ്പിക്കാൻ അടക്കം ശ്രെമിച്ച തോമസിനെ തൊടുപുഴ ടൗൺ പോലീസ് അറസ്റ്റ് ചെയ്തു.
ദുരിതകാലത്തു കെട്ടിട ഉടമ വാടകക്കാരനെ ഇറക്കി വിടാന്‍ നടത്തിയ ശ്രമം കോവിഡിലും കടുത്ത സംഭവമായിപ്പോയി .ഇടിഞ്ഞു പൊളിഞ്ഞു…
Dikirim oleh VBC News Thodupuzha pada Sabtu, 18 April 2020
Photo: Lijo Jose Manchappillil
Video: VBC News Thodupuzha