
തിരുവനന്തപുരം: കോവിഡ് 19 ബാധിച്ചത് തിരുവനന്തപുരത്തെ ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ് വന്നിരുന്ന ഇറ്റലി സ്വദേശിയായ റോബര്‍ട്ടോ ടോണാന്‍സോ കോവിഡ് 19 ഭേദമായി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജായി.
കേരളം എന്റെ സ്വന്തം നാടാണ്. എന്റെ ഹൃദയത്തിലാണ്. തനിക്ക് ഇപ്പോൾ വളരെ സന്തോഷമുണ്ടെന്നും. കേരളത്തിൽ തനിക്ക് ലഭിച്ചത് മികച്ച ചികിത്സയും പരിചരണവുമാണെന്ന്
റോബര്‍ട്ടോ ടോണാന്‍സോ വ്യക്താക്കി.
അത്ര ശുഭകരമല്ല ഇറ്റലിയിലെ സാഹചര്യമെന്നും ഇനിയും താന്‍ കേരളത്തിലെക്കു മടങ്ങി വരുമെന്നും പറഞ്ഞാണ് അദ്ദേഹം ആശുപത്രി വിട്ടത്. കഴിഞ്ഞ ആഴ്ച എറണാകുളം മെഡിക്കൽ കോളേജിൽ നിന്നും രോഗമുക്തി നേടിയ വിദേശികൾ സ്വന്തം നാട്ടിലേക്ക് തിരിച്ചിരുന്നു.
Content Summary: Coved19; Italian citizen discharged in thiruvananthapuram medical college