
കാസർകോട്: ജില്ലയിൽ ടാറ്റ നിർമിക്കുന്ന കോവിഡ് ആശുപത്രി നിർമാണം അതിവേഗം നീങ്ങുന്നു. 5 ഏക്കർ സ്ഥലം നിരപ്പാക്കാൻ 49 ജെസിബി/ഹിറ്റാച്ചി അടക്കമുള്ള യന്ത്രങ്ങളും നാല് ബ്രേക്കറുകളും വിശ്രമമില്ലാതെയാണ് പണിയെടുക്കുന്നത്.
മൂന്ന് കെട്ടിടങ്ങളായിയാണ് ആശുപത്രി നിർമിക്കുന്നത്. ആദ്യ ആശുപത്രി കെട്ടിടം നിർമിക്കാനുള്ള സ്ഥലം ഇന്ന് പൂർണമായും നിരപ്പാക്കി കഴിയുമെന്നാണു പ്രതീക്ഷ. 45 മീറ്റർ വീതിയും 200 മീറ്ററോളം നീളവുമാണ് ഇതിന് വേണ്ടത്. നിരപ്പാക്കലിന്റെ 80 ശതമാനത്തോളം പണിയും പൂർത്തിയായി കഴിഞ്ഞു.
അതേസമയം ടാറ്റ ആശുപത്രിയുടെ നിർമാണത്തിനുള്ള കൺസ്ട്രക്‌ഷൻ മിഷ്യൻസിൽ പെട്ടെ ടോറസ് ലോറികൾ മണ്ണുമാന്തി യന്ത്രങ്ങൾ അടക്കം ഉടമകൾ സൗജന്യമായാണ് വിട്ടുകൊടുത്തത്. ഇതോടെ പ്രതീക്ഷിച്ചതിനേക്കാൾ അതിവേഗത്തിലാണ് പണി പുരോഗമിക്കുന്നതും.
കാസർകോട് ജില്ല ഒരു ആശുപത്രിക്കായി എത്രത്തോളം ആഗ്രഹിക്കുന്നു എന്നതിന്റെ തെളിവാണ് ഈ സൗജന്യ സേവനങ്ങൾ. ജില്ലാ ഭരണകൂടമാണ് വാഹനങ്ങൾക്ക് വേണ്ട ഡീസൽ നൽകുന്നുണ്ട്. 10 ദിവസത്തിനുള്ളിൽ പൂർണമായും ഭൂമി നിരപ്പാക്കി ടാറ്റാ ഗ്രൂപ്പിന് കൈമാറാൻ ആണ് ലക്ഷ്യമിടുന്നത്.
അതേസമയം പ്രീഫാബ്രിക്കേഷൻ യൂണിറ്റ് ഘടിപ്പിക്കാനുള്ള സ്ട്രക്ചറിന്റെ നിർമാണം പൂർത്തിയാക്കിയ ശേഷം എത്തിക്കാനാണ് ടാറ്റയുടെ തീരുമാനം. നിർമിതികൾ കണ്ടെയ്നറുകളിൽ കൊണ്ട് വന്ന് അതിൽ നിന്ന് ഇറക്കാതെ തന്നെ നേരിട്ട് സ്ട്രക്ചറിലേക്ക് ഘടിപ്പിക്കുകയാണ് ചെയ്യണത്ം ഫരീദാബാദ്, ഹൈദരാബാദ് തുടങ്ങിയ ഇടങ്ങളിൽ നിന്നാണ് ഇവ വരുന്നത്.
Content Summary: tata Covid hospital, construction