
കൊല്ലം: ലോക്ഡൗണ്‍ ലംഘിച്ചതിന് കൊല്ലത്ത് ഡിസിസി പ്രസിഡന്റും കോൺഗ്രസ് നേതാവുമായ ബിന്ദു കൃഷ്ണ അടക്കം നിരവധി ആളുകൾ അറസ്റ്റില്‍.
കൊല്ലം കളക്ടര്‍ക്ക് പ്രവാസികളെ മലയാളികളെ നാട്ടിലെത്തിക്കണമെന്ന് ആവിശ്യപ്പെട്ട് നിവേദനം നല്‍കാന്‍ കോൺഗ്രസ് പ്രവർത്തകരോടൊപ്പം എത്തിയപ്പോൾ ആണ് കോൺഗ്രസ് നേതാവിനെ അറസ്റ്റ് ചെയ്തത്.
ലോക് ഡൗൺ നിയന്ത്രണം ലംഘിച്ചാണ് ഇവർ എത്തിയത്. പോലീസ് നിർദേശം പാലിക്കാതെ വന്നതോടെയാണ് ഇവരെ അറസ്റ്റ് ചെയ്തു നീക്കിയത്.