
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗൺ അവസാനിപ്പിക്കുന്ന വരെ എല്ലാ ദിവസവും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനം നടത്തും. ഇന്ന് ചേർന്ന അവലോകന യോഗത്തിലാണ് മെയ് 3 വരെ വാർത്താ സമ്മേളനം തുടരുമെന്ന കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചത്.
വിദേശത്തുനിന്ന് അടക്കം വാർത്ത സമ്മേളനം നിർത്തിയതോടെ കേരളത്തിൽ നിന്നുള്ള കൂടുതൽ വിവരങ്ങൾ അറിയാനാകുന്നില്ലെന്ന് കാട്ടി നിരവധി കോളുകളാണ് ഓരോദിവസവും വരുന്നത്. അതിനാലാണ് മുഖ്യമന്ത്രി വാർത്താസമ്മേളനം തുടരുന്നത് എന്നാണ് റിപ്പോർട്ടുകൾ.
സോഷ്യൽ മീഡിയയിൽ അടക്കം വാർത്ത സമ്മേളനം നിർത്തിയതിൽ ആശങ്ക അറിയിച്ച് സിനിമ മേഖലയിൽ നിന്നന്നടക്കം പലരും രംഗത്ത് എത്തിയിരുന്നു.
വാർത്ത സമ്മേളനങ്ങളിൽ അതാതുദിവസത്തെ പ്രധാനപ്പെട്ട സംഭവങ്ങളാണ് എടുത്ത് പറഞ്ഞിരുന്നത്. പൊങ്ങച്ചം പറയാനായി മാത്രം വാർത്താസമ്മേളനത്തെ ഉപയോഗ പെടുത്തിയിരുന്നില്ലെന്നും മുഖ്യമന്ത്രി അവലോകനയോഗത്തിന് ശേഷം വ്യക്തമാക്കി. ‘