
തിരുവനന്തപുരം: കേരളം കോവിഡ് 19 ന് എതിരായ പോരാട്ടത്തിൽ ആശ്വസിക്കാനും അഭിമാനിക്കാനും കഴിയുന്ന നിലയിൽ എത്തിയെന്ന് മുഖ്യമന്ത്രി. ഏറ്റവും ഉയർന്ന രോഗമുക്തി നിരക്കും. ഏറ്റവുംകുറഞ്ഞ മരണനിരക്കും, നമ്മുടെ കേരളത്തിലാണ്. എന്തെങ്കിലും ഇന്ദ്രജാലത്തിലൂടെയല്ല ഈ പറയുന്ന നേട്ടം സംസ്ഥാനം കൈവരിച്ചത്. ഒരുമയുടെയും ഐക്യത്തിന്റെയും ഫലമായാണ്. ഈ പോരാട്ടത്തിൽ ലോകമാകെ കേരളത്തെ അഭിനന്ദിക്കുന്നത് അത് കൊണ്ടുമാത്രമാണ്.
ലോക്ക്ഡൗൺ ഇളവ് സംസ്ഥാനത്ത് പ്രഖ്യാപിച്ചു എങ്കിലും സംസ്ഥാനത്ത് അതീവ ജാഗ്രത തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വരാനിരിക്കുന്നത് വിശ്രമിക്കാനുള്ള നിമിഷങ്ങളല്ലെന്നും, ജാഗ്രതയോടെ നിൽക്കാനുള്ളതാണെന്നും നേരിയ തോതിലുള്ള ഒരു അശ്രദ്ധപോലും വലിയ കുഴപ്പത്തിലെത്തിക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
126 പേർ ഒരുദിവസം മാത്രം ആശുപത്രിയിലെത്തിയിരുന്നു. അന്ന് കാര്യങ്ങൾ കൈവിട്ടു പോകുമെന്ന് കരുതിയ അവസ്ഥപോലും ഉണ്ടായതായും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഒറ്റയടിക്ക് ഒരു രോഗിയിൽ നിന്ന് 23 പേർക്ക് രോഗം പകർന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊറോണ അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുന്നു.
Dikirim oleh Pinarayi Vijayan pada Senin, 20 April 2020
Content Summary: Pinarayi Vijayan press conference