
തിരുവനന്തപുരം: സ്പ്രിങ്ക്ളര്‍ വിവാധത്തിൽ മാസ് മറുപടിയുമായി മുഖ്യമന്ത്രി. സംസ്ഥാനത്ത് കോവിഡ് സമ്പന്തിച്ച് കൂടുതൽ വിശദീകരണങ്ങൾ നടത്തുന്നതിനിടെ പ്രമുഖ വലതുപക്ഷ മാധ്യമത്തിന്റെ റിപ്പോർട്ടറാണ് മുഖ്യമന്ത്രിയോട് ചോദ്യം ഉന്നയിച്ചത്.
കേരളത്തിൽ നടന്ന പഴയൊരു ഗൂഢാലോചന ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി മറുപടി നൽകിയത്. നുണ വാര്‍ത്തകള്‍ സൃഷ്ടിക്കാന്‍ ചിലമാധ്യമങ്ങള്‍ മിടുക്കരാണ്. നിങ്ങളുടെ കൂട്ടത്തിൽ പലരും നുണവാർത്തകൾ മെനായൻ മിടുക്കരാണ്. നുണ വാര്‍ത്തകള്‍ ചരിത്രത്തിന്റെ ഭാഗമാണ്. ആ ചരിത്രം ഒക്കെ നമുക്ക് എല്ലാവർക്കും അറിയാം.
ഇതെല്ലാം കണ്ടും അതെല്ലാം നേരിട്ടുമാണ് ഞാന്‍ ഇവിടെ വന്നിരിക്കുന്നത്; ഇതൊക്കെ കേട്ട് വേവലാതിപ്പെടുന്ന ആളല്ല ഞാൻ. എനിക്കില്ലാത്ത വേവലാതി നിങ്ങള്‍ക്കെന്തിനാണെന്നും?. ആരോപണത്തിൽ തെളിവുകൾ കൊണ്ട് വരട്ടെയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകി.
പ്രമുഖനായ കോൺഗ്രസ് നേതാവിന്റെ ആരോപണത്തിന് ഇപ്പോൾ മറുപടി പറയുന്നില്ലെന്നും. അതൊന്നും വലിയ ആനക്കാര്യമല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
കൊറോണ അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുന്നു.
Dikirim oleh Pinarayi Vijayan pada Senin, 20 April 2020