
കോഴിക്കോട്: കോവിഡ് ലോക്ഡൗൺ കാരണം ബുദ്ധിമുട്ടുന്ന ആളുകൾക്ക് സഹായവുമായി അതിഥി തൊഴിലാളിയായ ദേശ് രാജ്. 16 വർഷമായിട്ട് കോഴിക്കോട് കായക്കൊടിയിലും പരിസര പ്രദേശങ്ങളിലും ജോലിചെയ്ത് വരുന്ന ഇദ്ദേഹം 550 കുടുംബങ്ങൾക്കാണ് പച്ചക്കറികിറ്റ് വിതരണം ചെയ്യുന്നത്.
രാജസ്ഥാൻ സ്വദേശിയായ ദേശ് രാജ് തന്നെ വളരെ ഏറെ സഹായിച്ചവരെ ഈ ദുരന്തകാലത്ത് തിരിച്ചു സഹായിക്കുകയാണെന്നും അദ്ദേഹം പറയുന്നു സാമ്പത്തികമായിട്ട് വളരെ ഏറെ പിന്നാക്കം നിൽക്കുന്ന 550 ഓളം കുടുബങ്ങൾക്കാണ് ഇദ്ദേഹം എത്തിച്ച സാധനങ്ങൾ നൽകുക. ദേശ് രാജ് പഞ്ചായത്ത് വഴിയാണ് സഹായമെത്തിച്ചത്.
സർക്കാരിന്റെ സാമൂഹ്യ അടുക്കളകളിൽ നിന്ന് ലഭിക്കുന്ന ഭക്ഷണത്തിന് രുചി പോരെന്നും. തങ്ങൾക്ക് ഇഷ്ടപ്പെട്ട ഭക്ഷണം കിട്ടുന്നില്ലെന്നും പറയുന്ന അന്യസംസ്ഥാന തൊഴിലാളികൾക്ക് ഇടയിൽ വ്യത്യസ്തനാവുകയാണ് ദേശ് രാജ് ഗുജ്ജർ എന്ന രാജസ്ഥാൻ കാരൻ.