
ചവറ: പോലീസ് ജീപ്പിന് കെെകാട്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി വയോദികയുടെ മാതൃക. പട്രോളിങ്ങിന്റെ ഭാഗമായി ലോക്കൽ പൊലീസ് കല്ലുംപുറം അരിനല്ലൂർ ജങ്ഷൻവഴി പോകുമ്പോഴാണ് വയോധിക ജീപ്പിന് കൈകാണിച്ചത്.
വാഹനം നിർത്തിയ ഉദ്യോഗസ്ഥർ അടുത്തെത്തി കാര്യം തിരക്കിയപ്പോളാണ് ‘സാറേ എനിക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം നൽകണമെന്ന് അവർ വ്യക്തമാക്കിയത്. ലളിതമ്മ (70)ആണ് ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകാനായി പൊലീസ് വാഹനത്തിന് കൈകാണിച്ചത്.
പെട്രോളിങ്ങിന് ശേഷം തിരികെ എത്താമെന്ന് ഉറപ്പുനൽകിപ്പോയ പൊലീസ് വയോദികയുടെ വീട്ടിലെത്തി 5101 രൂപ സ്റ്റേഷൻ ഓഫീസറായ ആർ.രാജേഷ്‌കുമാർ സ്വീകരിക്കുകയായിരുന്നു തുടർന്ന് തുക ദുരിതാശ്വാസ നിധിയിലേക്ക് കെെമാറും. കശുവണ്ടി തൊഴിലാളിയാണ് ലളിതമ്മ.
ഏതാനും ദിവസങ്ങൾ മുമ്പ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ വ്യാജ പ്രചരണവുമായി പ്രതിപക്ഷ എംഎൽഎ കെ എം ഷാജി രംഗത്തെത്തിയിരുന്നു. സാധാരണക്കാരായ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലും ദുരിതാശ്വാസ നിധിയുടെ വിശ്വാസ്യത തകർക്കുന്ന രീതിയിലുമായിരുന്നു ലീഗ് നേതാവ് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത്. മുഖ്യമന്ത്രി തന്നെ ഇതിനെതിരെ രംഗത്തെത്തിയിരുന്നു.
Content Summary: donate 5000 in chief minister relief fund