
തിരുവനന്തപുരം: കോവിഡ് പ്രതിരോധം വാഷിങ്ടൺ പോസ്റ്റിന് പിന്നാലെ കേരളത്തെ പ്രശംസിച്ച് ബ്രിട്ടീഷ് മാധ്യമമായ ദ ഗാര്‍ഡിയനും രംഗത്ത്. ഉമ്മന്‍ സി എഴുതിയ ലേഖനത്തിലൂടെയാണ് ഇന്ത്യയിലെ കൊച്ച് സംസ്ഥാനനായ കേരളത്തിന്റെ മികവ് വിശദീകരിക്കുന്നത്. സംസ്ഥാനം കോവിഡിൽ വ്യാപിക്കാതിരിക്കാൻ സ്വീകരിച്ച നടപടികള്‍ അടക്കം എടുത്തുപറഞ്ഞാണ് ബ്രിട്ടീഷ് മാധ്യമമായത്തിന്റെ ലേഖനം.
മാര്‍ച്ച് മേസം 24ആ തിയതി 100 ഓളം രോഗികളുണ്ടായിരുന്ന അവസ്ഥയില്‍ നിന്ന് കേരളം ശക്തമായി തന്നെ തിരിച്ചുവരികയായിരുന്നു എന്നും ഗാർഡിയൻ പറയുന്നു. രണ്ട് തവണയായി പെയ്ത പ്രളയത്തേയും. നിപ്പ വൈറസ് ബാധയേയും ശക്തമായി തന്നെ അതിജീവിച്ചതായും ലേഖനം ചൂണ്ടിക്കാട്ടുന്നു.
അമേരിക്കയിലെ പ്രശസ്ത മാധ്യമമായ വാഷിംഗ്ടണ്‍ പോസ്റ്റും കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ പ്രശംസിച്ച് രംഗത്ത് എത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ബ്രിട്ടീഷ് പത്രം ഗാര്‍ഡിയനും കേരള മോഡലിനെ അഭിനന്ദിച്ചത്.