
ആലത്തൂർ: കോൺഗ്രസ് എംപി രമ്യ ഹരിദാസ് സർക്കാരിന്റെ ലോക്ക് ഡൗൺ നിർദേശങ്ങൾ പരസ്യമായി ലംഘിച്ചു. ആലത്തൂർ നിയോജക മണ്ഡലം യൂത്ത്കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂട്ടം കൂടി നിന്ന് ഭക്ഷണ സാധനങ്ങളും വെള്ളവും മാസ്കുകളും വിതരണം ചെയ്താണ് ലംഘനം നടത്തിയത്.
എപി തന്നെയാണ് ഫേസ്ബുക്കിൽ ഈ ചിത്രമടക്കം പോസ്റ്റ് ചെയ്ത് വെട്ടിലായത്. പല ചിത്രത്തിലും രമ്യാ ഹരിദാസ് മാസ്ക് ദരിക്കാതെയാണ് പോസ് ചെയ്തിരിക്കുന്നത്. രമ്യ ഹരിദാസും 50ന് അടുത്ത് കോൺഗ്രസ് പ്രവർത്തകരുമാണ് കൂട്ട സന്ദർശനം നടത്തി സാധനങ്ങൾ വിതരണം ചെയ്തത്.
കൂട്ടം ചേർന്ന് രമ്യാ ഹരിദാസും സംഘവും കമ്മ്യൂണിറ്റി കിച്ചണിൽ സന്ദർശനം നടത്തിയതായും ആരോപണമുണ്ട്. കൊവിഡ് പശ്ചാത്തലത്തിൽ പൊതുസ്ഥലങ്ങളിൽ ജനങ്ങൾ ഒത്തു കൂടരുത് എന്നാണ് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നിർദേശം. ഇത് കോൺഗ്രസ് എംപി തന്നെ ലംഘിച്ചതായി ആരോപിച്ച് നിരവധി ആളുകൾ രംഗത്തെത്തിയിട്ടുണ്ട്.
Content Summary: lockdown, Congress mp