
കൊണ്ടോട്ടി: വിദേശ രാജ്യങ്ങളിൽ കുടുങ്ങി പോയ പ്രവാസികളുടെ കാര്യത്തിൽ ഉടൻ കേന്ദ്ര-കേരള സർക്കാരുകളുടെ ഇടപെടൽ ആവശ്യപ്പെട്ട് മലപ്പുറത്ത് കോൺഗ്രസ് പ്രതിഷേധം. ലോക്ക് ഡൗണിൽ സർക്കാർ പ്രഖ്യാപിച്ച സാമൂഹിക അകലം അടക്കം ലംഘിച്ചാണ് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന് അടുത്ത് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്.
രാവിലെ 10 മണിമുതലാണ് അഡ്വ ടി സിദ്ധീഖ് അഡ്വ വി വി പ്രകാശ് എന്നിവരുടെ നേതൃത്വത്തിൽ അതിജീവന സത്യാഗ്രഹം നടക്കുന്നത്. രാഘവൻ എംപി. കെ.മുരളീധരൻ എംപി അടക്കം പരിപാടിയിൽ പങ്കെടുത്തു.
വേദിയിൽ 10 ന് അടുത്ത് ആളുകളെ ഉള്ളൂവെങ്കിലും കാഴ്ച്ചക്കാരുമായി നിൽക്കുന്ന കോൺഗ്രസ് പ്രവർത്തകർ സാമൂഹിക അകലം പാലിക്കാതെയാണ് നിൽക്കുന്നത്. നിരവധി പ്രവർത്തകരാണ് പരിപാടിക്ക് എത്തുന്നത്. നിരോധനാജ്ഞ ലംഘിച്ചതിന് കേസെടുക്കാൻ ആണേൽ ആയിക്കോ എന്ന് പ്രമുഖ കോൺഗ്രസ് നേതാവ് പരിപാടിയിൽ വ്യക്താക്കി.
അതേസമയം പ്രവാസികൾ എത്തുമ്പോൾ സ്വീകരിക്കാൻ എല്ലാ സൗകര്യങ്ങളും ഒരുക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. പ്രവാസികളെ എത്തിക്കാൻ ആവിശ്യ പെട്ടെന്ന് മുഖ്യമന്ത്രി കേന്ദ്രസർക്കാരിന് കത്തും നൽകിയിരുന്നു. അപ്പോൾ എന്തിനാണ് കോൺഗ്രസ് നേതാക്കൾ ലോക് ഡൗൺ ലംഘിച്ച് കോവിഡ് പടരുന്ന സാഹചര്യത്തിൽ ഇത്തരം പരിപാടികൾ നടത്തുന്നത് എന്ന ചോദ്യവുമായി നിരവധി ആളുകൾ സോഷ്യൽ മീഡിയയിൽ രംഗത്ത് എത്തിയിട്ടുണ്ട്.