
തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ എല്ലാ ആരോപണങ്ങളെയും രാഷ്ട്രീയപരമായി തന്നെ നേരിടുമെന്ന് കോടിയേരി ബാലകൃഷ്ണന്‍. പ്രതിപക്ഷം നടത്തുന്നത് അടിസ്ഥാനമില്ലാത്ത ആരോപണമാണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.
സംസ്ഥാന സര്‍ക്കാരിനെ വക്രീകരിച്ചു കൊണ്ട് കാണിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. മുഖ്യമന്ത്രിയുടെ കുടുംബത്തെ പോലും വാര്‍ത്തക്ക് ശ്രദ്ധ കൂട്ടാന്‍ വലിച്ചിഴയ്ക്കുന്നുവെന്നും അദ്ദേഹം പ്രമുഖ ചാനലിനോട് പ്രതികരിച്ചു. ആശയകുഴപ്പം ഉണ്ടാക്കാന്‍ നോക്കുന്ന പ്രതിപക്ഷ ആരോപണങ്ങളെ രാഷ്ട്രീയമായി തന്നെ സിപിഎം നേരിടും.
സര്‍ക്കാര്‍ ബഹുദൂരം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്നിലേക്ക് പോകുന്നത് കണ്ട പ്രതിപക്ഷം മനോവിഷമം കൊണ്ട് മാത്രമാണ് അടിസ്ഥാന രഹിതമായ ഇത്തരം ആരോപണവുമായി രംഗത്തെത്തിയത്. പ്രതിപക്ഷത്തിന്റെ കെട്ടുകൾ എല്ലാം ജനം തിരിച്ചറിയുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.
സ്വന്തം നേതാക്കളെ അടക്കം വെറുതെ വിടാത്ത ചില കോണ്‍ഗ്രസുകാര്‍ ഏതറ്റംവരെയും വാര്‍ത്തകള്‍ സഷ്ടിക്കാനായി പോകുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.