
ചെന്നൈ: കോവിഡ് 19 ദുരിതാശ്വാസ നിധികളിലേക്ക് തമിഴ് നടൻ വിജയ് സംഭാവന നൽകി. 10 ലക്ഷം രൂപ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിജയ് നല്‍കും. പ്രധാനമന്ത്രിയുടെയും മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെയും ദുരിതാശ്വാസ നിധിയിലേക്ക് 1.30 കോടിയാണ് ആകെ നല്‍കുമെന്നാണ് റിപ്പോർട്ട്.
മുൻപ് നടൻ മോഹൻലാൽ തെന്നിന്ത്യൻ താരം അല്ലു അർജുൻ അടക്കം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സംഭാവന നൽകിയിരുന്നു.
തമിഴ് സിനിമാലോകത്തുനിന്ന് രജനീകാന്ത്, കമല്‍ ഹാസന്‍, അജിത്ത്, കാര്‍ത്തി, സൂര്യ അടക്കം നിരവധി സിനിമ താരങ്ങള്‍ തമാഴ്നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം നൽകണമെന്നാണ് റിപ്പോർട്ട്.