
തിരുവനന്തപുരം: കൊവിഡ് ഡാറ്റാശേഖരണം സ്പ്രിംക്ലറിന് നല്‍കിയതിന് പിന്നില്‍ മുഖ്യമന്ത്രിയുടെ കുടുംബത്തെ വലിച്ചിഴച്ച കോണ്‍ഗ്രസ് എംഎല്‍എയുടെ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി തന്നെ രംഗത്ത്.
ആരെങ്കിലും എന്തെങ്കിലും വിളിച്ചുപറഞ്ഞാൽ അതിനെല്ലാം മറുപടി പറഞ്ഞു നടക്കാനല്ല തനിക്ക് സമയമെന്ന് നേരത്തെ പറഞ്ഞിട്ടുണ്ട്. ഈ കാര്യത്തിലൊന്നും എനിക്കൊരു തരത്തിലുമുള്ള ആശങ്കയുമില്ലെന്നും. ഈ പറഞ്ഞ ആരോപണത്തിലോ കാര്യങ്ങളിലൊ ഒന്നും എനിക്ക് യാതൊരുവിധ ആശങ്കയുമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മടിയില്‍ കനമുള്ളവനെ വഴിയില്‍ പേടിക്കേണ്ടതൊള്ളു എന്ന്പറയാറുണ്ട്. ആ ധൈര്യംതന്നെയാണ് എന്നെ ഇതുവരെ ജീവിതത്തിലുണ്ടായിട്ടുള്ളതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ഇനി അങ്ങോട്ടും അതുതന്നെയാണ് ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആരോപണം ഉന്നയിച്ച ആള് തന്നെ തെളിവുള്ളത് കൊണ്ടുവരട്ടെയെന്നും മുഖ്യമന്ത്രി പരോക്ഷമായി വെല്ലുവിളിച്ചു. ആരോപണ ഉന്നയിച്ചവരുടെ ശീലം വെച്ചുകൊണ്ട് മറ്റുള്ളവരെ അളക്കരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.