
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ച് തെളിവുകൾ പുറത്ത് വിടാൻ കഴിയാതോടെ
തനിക്ക് വധഭീഷണി ഉണ്ടായെന്ന ആരോപണവുമായി കോൺഗ്രസ് എംഎൽഎ എൽദോസ് കുന്നപ്പള്ളി രംഗത്ത്. ഡിജിപിക്ക് എൽദോസ് കുന്നപ്പള്ളി വധഭീഷണി ചൂണ്ടിക്കാട്ടി പരാതി നൽകി.
തന്റെ വാർത്താസമ്മേളനം കഴിഞ്ഞ ഉടനെ 5.10 ഓളെ തന്റെ ഫോൺ നമ്പറിലേയ്ക്ക് ഭീഷണി സന്ദേശം വന്നുവെന്നാണ് കോൺഗ്രസ് എംഎൽഎയൂടെ പരാതിയിൽ പറയുന്നത്. തന്നെ വധിക്കുമെന്ന രീതിയിലായിരുന്നു സന്ദേശമെന്നും അദ്ദേഹം പരാതിയിൽ പറയുന്നു.
സ്പ്രിംക്ലർ വിവാദത്തിൽ ആരോപണവുമായി കോൺഗ്രസ് എംഎൽഎ എൽദോസ് കുന്നപ്പിള്ളി ഇന്ന് വെെകിട്ട് വാർത്താസമ്മേളനം നടത്തി ചില ആരോപണങ്ങൾ ഉയർന്നിരുന്നു. മുഖ്യമന്ത്രിയുടെ മകൾക്ക് കമ്പനിയുമായി ബന്ധമുണ്ടെന്നാണ് എൽദോസ് എംഎൽഎ ആരോപിച്ചത്. പ്രസ്തുത കമ്പനി ഉടമയുടെ ന്യൂജഴ്‌സിയിലെ വീട്ടിൽ മുഖ്യമന്ത്രിയുടെ മകൾ നിരവധി തവണ സന്ദർശനം നടത്തിയെന്നും എൽദോസ് ആരോപിച്ചു.
എന്നാൽ മുഖ്യമന്ത്രി പിണറായി വിജയൻ ആരോപണം ഉന്നയിച്ചവർ തന്നെ തെളിവുകൾ പുറത്ത് വിടണമെന്ന് വ്യക്തമാക്കിയിരുന്നു. മടിയിൽ കനമുള്ളവർക്കെ വഴിയിൽ പേടിക്കേണ്ടതുള്ളൂ എന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ എൽദോസ് എംഎൽഎയോട് തെളിവുകൾ പുറത്ത് വിടണമെന്ന ആവിശ്യവുമായി സോഷ്യൽ മീഡിയയിൽ അടക്കം നിരവധി ആളുകൾ രംഗത്തെത്തിയിരുന്നു.