
കൊച്ചി: മുഖ്യമന്ത്രിക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ച കോൺഗ്രസ് എംഎൽഎ എൽദോസ് കുന്നപ്പള്ളിക്കെതിരെ രൂക്ഷ വിമർശവുമായി സംവിധായകൻ എംഎ നിഷാദ്. ഇന്ത്യയിലെ ഏറ്റവും വലിയ മരയൂളയാണ് എൽദോസ് കുന്നപ്പള്ളിയെന്ന് നിഷാദ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
ഈ ബോറനേ സഹിക്കുന്നതിൽ പെരുമ്പാവൂരുളളവരെ ഒക്കെ സമ്മതിക്കണമെന്നും. പച്ചകളളങ്ങൾ മാധ്യമങ്ങളുടെ മുന്നിൽ ഒരുളുപ്പുമില്ലാതെ വിളമ്പുന്ന ഇവനെ എന്താണ് വിളിക്കേണ്ടതെന്നും നിഷാദ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നു. രാഷ്ട്രീയം പറയാനറിയില്ലെങ്കിൽ വേറെപണിക്ക് പോണമെന്നും. അർഹതയില്ലാത്താ കസേരയിൽ കയറിയിരിക്കാതെ പുസ്തകം വായിക്കാനും അറിവ് സമ്പാദിക്കാനും എൽദോസിനോട് അദ്ദേഹം പറയുന്നു.
ഒരാരോപണം കുറഞ്ഞപക്ഷം ഉന്നയിക്കുമ്പോൾ അതിന്റെ നിചസ്ഥിതി എന്താണെന്ന് അറിഞ്ഞിരിക്കണമെന്നും. ഗ്രന്ഥം ചുമക്കുന്ന കഴുതയാവരുതെന്നും നിഷാദ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
Content Summary: Malayalam director ma nishad facebook post