
മുംബൈ: കോൺഗ്രസിന്റെ മുതിർന്ന നേതാവ് സോണിയ ഗാന്ധിയ്ക്കെതിരായ അധിക്ഷേപ വർഗീയ പരാമര്‍ശങ്ങൾ നടത്തിയ സംഭവത്തിൽ റിപബ്ലിക് ടിവി എഡിറ്റർ അര്‍ണബ് ഗോസ്വാമിയ്ക്കെതിരെ കേസെടുത്തു. മോശംഭാഷ മനപൂര്‍വം ഉപയോഗിച്ച് അപകടകരമായ രീതിയിൽ വർഗീയതകലർത്തി പരാമര്‍ശങ്ങള്‍ നടത്തിയതായി ആരോപിച്ച് കോൺഗ്രസ് ഛത്തീസ്ഗഡ് നേത്യത്വമാണ് അര്‍ണബിനെതിരെ പരാതി നല്‍കിയത്.
പരാതിയിൾ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു എന്നാണ് ദേശീയ പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം റായ്പൂരിലും നാഗ്പൂരിലും കേസ് രജിസ്റ്റർ ചെയ്തതായും കോൺഗ്രസ് ഗ്രൂപ്പുകൾ റിപ്പോർട്ട് ചെയ്യുന്നു. യൂത്ത് കോംഗ്രസ് മഹാരാഷ്ട്രയിലെ എല്ലാ ജില്ലകളിലും അര്‍ണബിനെതിരെ പരാതി നല്‍കുമെന്നാണ് റിപ്പോർട്ട്.
പാല്‍ഘര്‍ ആള്‍ക്കൂട്ട ക്കൊല കേസുമായി ബന്ധപ്പെട്ട്
സോണിയ ഗാന്ധിയെ അപമാനിക്കാനും. വര്‍ഗീയ വിദ്വേഷമുണ്ടാക്കാനും അര്‍ണബ് ശ്രമം നടത്തിയെന്ന് ആരോപിച്ചാണ് നിയമനടപടി സ്വീകരിക്കാനുള്ള നീക്കത്തിലാണ് മഹാരാഷ്ട്ര കോൺഗ്രസ് നേത്യത്വവും .
അര്‍ണബ് മതപരമായി ഭിന്നത വളര്‍ത്തുന്ന തരത്തിലുള്ള പരാമര്‍ശമാണ് നടത്തിയതെന്നും സോണിയാ ഗാന്ധിക്കെതിരെ നടത്തിയ മോശം പരാമര്‍ശത്തിന്‍റെ അടക്കം തെളിവുകള്‍ ലഭ്യമാണെന്ന് കോൺഗ്രസ് നേതാവ് ടി.എസ് സിങ് ഡിയോ നല്‍കിയ പരാതിയില്‍ ആരോപിക്കുന്നു. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും റായ്പൂർപോലീസ് പറഞ്ഞതായും കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി.
കോൺഗ്രസിന്റെ പ്രമുഖ നേതാവ് രൺദീപ് സുര്‍ജേവാലയും ഗോസ്വാമിയുടെ വർഗീയ പരിപാടിയിലെ വിവാദഭാഗം മുൻപ് ട്വീറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു. കോപ്പി റൈറ്റ് ഇഷ്യൂ വന്നതിന് പിന്നാലെ പോസ്റ്റ് അപ്രതീക്ഷിതമായിരുന്നു.
Content Summary: arnab goswami, registered case in chhattisgarh