
തിരുവനന്തപുരം: നമുക്ക് വേണ്ടത് ശാസ്‌ത്രീയ ബോധത്തിന്റെ കേരള മാതൃകയാണെന്ന് ചരിത്രകാരൻ രാമചന്ദ്ര ഗുഹ. പ്രധാനമന്ത്രി മോദിക്ക് പോലും വിശദീകരിക്കാന്‍ കഴിയാത്ത ഗുജറാത്ത് മോഡലല്ലെന്നും രാമചന്ദ്ര ഗുഹ വ്യക്താക്കി.
അന്ധവിശ്വാസത്തിലും വര്‍ഗീയതയിലും അധികാര കേന്ദ്രീകരണത്തിലുമാണ് മോദിയുടെ ഗുജറാത്ത് മോഡൽ നിലനില്‍ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം കേരള മാതൃക സുതാര്യതയിലും, സാമൂഹ്യ സമത്വത്തിലും, ശാസ്ത്രീയ ബോധത്തിലും വികേന്ദ്രീകരണത്തിലുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
1970ൽ തിരുവനന്തപുരം സെന്റരഫോര്‍ ഡവലപ്‌മെന്റിലെ സാമ്പത്തിക വിദഗ്‌ദരാണ് കേരളത്തിന്റെ മാതൃകയെ പറ്റി വിശദീകരണം നടത്തിയതെങ്കില്‍ കഴിഞ്ഞ ദശ്ബാദത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഗുജറാത്ത് മോഡലിനെ പറ്റി സംസാരിച്ചതെന്നും.എന്നാല്‍ അതെന്തെന്ന് സംബന്ധിച്ച കൃത്യമായ രീതിയിൽ നിര്‍വചനം അടക്കം നൽകാൻ മോദിക്ക് കഴിഞ്ഞില്ലെന്നും ഗുഹ ചൂണ്ടിക്കാട്ടുന്നു. സ്ത്രീകകള്‍ ഉള്‍പ്പെടെയുളള ആളുകളുടെ വിദ്യാഭ്യാസ രംഗത്തും, ജനസംഖ്യാ നിരക്കിലും സൂചികയിലും, ആരോഗ്യ മേഖലയിലും ഉണ്ടാക്കിയ നേട്ടമാണ് കേരളത്തിന്റെ മോഡലിന്റെ സവിശേഷതയെന്നും അദ്ദേഹം പറഞ്ഞു.
ഗുജറാത്ത് മോഡലിന്റെ പ്രത്യേകത
സ്വകാര്യ മൂലധനത്തിനുകിട്ടിയ പ്രാമുഖ്യമാണ് പറയുന്നത്. വന്‍കിട വ്യവസായികളുമായി ഇതുവഴിയാണ് നല്ലബന്ധം ഉണ്ടാക്കാന്‍ കഴിഞ്ഞതെന്നും ഗുഹ പറയുന്നു. എന്നാല്‍ ഗുജറാത്ത് മോഡലില്‍നിന്ന് മതന്യൂനപക്ഷങ്ങള്‍ മാറ്റി നിര്‍ത്തപ്പെട്ടെന്ന കാര്യങ്അൾ മോദി അടക്കം പറയാത്തതാണെന്നും ഗുഹ പറയുന്നു. രാഷ്ട്രീയത്തിന്റെ വര്‍ഗീയ വല്‍ക്കരണവും ഇതിന്റെയൊക്കെ പ്രത്യേകതയാണ്.
സാമൂഹ്യ മേഖലയിലും, വിദ്യഭ്യാസ മേഖലയിലും കൈവരിച്ച പുരോഗതികളുടെ അടിസ്ഥാനത്തിലാണ് കേരളത്തിന് കോവിഡ്19നെ നേരിടാന്‍ കഴിഞ്ഞതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കോവിഡ് പ്രതിസന്ധിയെ എങ്ങനെ നേരിട്ടു എന്നതിൽ കേരളം ഇന്ത്യയ്ക്കും ഒരുപക്ഷേ ലോകത്തിനും ഒരു മാതൃകയാണെന്ന് ഗുഹ പറയുന്നു. പലരീതിയിലുള്ള പരിമിതികൾ ഉണ്ടെങ്കിലും കേരളത്തിന് നിരവധി കാര്യങ്ങളില്‍ മറ്റുള്ളവരെ പഠിപ്പിക്കാനുണ്ടെന്നും കേരളത്തിന്റെ മാതൃകയെ ചൂണ്ടിക്കാട്ടി അദ്ദേഹം പറയുന്നു.
കേരളത്തിന്റെ നേട്ടങ്ങളെക്കുറിച്ച് മുന്പ് ചര്‍ച്ചയുണ്ടായില്ല. ഇപ്പോളത് രാജ്യത്തെ തന്നെ ആവേശം കൊള്ളിക്കുന്നതായും അദ്ദേഹം പറയുന്നു. സുതാര്യത, ശാസ്ത്രീയ ബോധം, സാമുഹ്യ സമത്വം, വികേന്ദ്രീകരണം, എന്നിവയില്‍ അടക്കം അധിഷ്ഠിതമായാണ് കേരള മാതൃക. എന്നാല്‍ മോദിയുടെ ഗുജറാത്ത് മാതൃക രഹസ്യാത്മതകയിലും വര്‍ഗീയതയിലും അന്ധവിശ്വാസത്തിലും കേന്ദ്രീകരണത്തിലും അധിഷ്ഠിതമാണെന്നും അദ്ദേഹം പറഞ്ഞു.