
ബീജിംഗ്: ലോകാരോഗ്യ സംഘടനക്കുള്ള ഫണ്ട് അമേരിക്ക വെട്ടിക്കുറച്ചതിന് പിന്നാലെ കൂടുതൽ തുകയനുവദിച്ച് ചൈന. 10 മില്യൺ ഡോളര്‍ ചൈന അനുവദിച്ച്. കൊവിഡ് വിഷയത്തില്‍ ലോകാരോഗ്യ സംഘടന ചൈനക്ക് അനുകൂലമായി പ്രവര്‍ത്തിക്കുന്നുവെന്ന് പ്രസിഡന്റ് ട്രംപ് പ്രതികരിച്ചതിന് പിന്നാലെ സംഘടനക്കുള്ള സഹായധനം യുഎസ് കുറച്ചിരുന്നു.
കൊവിഡിനെതിരെയുള്ള പോരാട്ടത്തിനായി whoയെ സംഘടനയെ സഹായിക്കാനാണ് തുക നല്‍കിയതെന്ന് ചൈനയുടെ വിദേശകാര്യ വക്താവ് അറിയിച്ചതായി ചെെനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
വികസ്വര രാഷ്ട്രങ്ങളിലെ അടക്കം ആരോഗ്യ രംഗം ഈ സാഹചര്യത്തിൽ ശക്തിപ്പെടുത്താനാണ് തുക അനുവദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രണ്ട് കോടി ഡോളറിന്റെ സഹായം മാര്‍ച്ചില്‍ ചൈന ലോകാരോഗ്യ സംഘടനക്ക് നല്‍കിയിരുന്നു.
അതേസമയം ഏറ്റവും കൂടുതൽ ഫണ്ട് ലോകാരോഗ്യ സംഘടനക്ക് നല്‍കിയ രാജ്യമായിരുന്നു യുഎസ്. സഹായം യുഎസ് വെട്ടിക്കുറച്ച സാഹചര്യത്തിലാണ് ചൈന കൂടുതല്‍ തുക വാഗ്ദാനം ചെയ്തത്.