
തിരുവനന്തപുരം: സ്പ്രിംക്ലറുമായി ബന്ധപ്പെട്ട ആരോപണങ്ങളെ കുറിച്ച് ചോദിച്ച മാധ്യമ പ്രവർത്തകർക്ക് കിടിലൻ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. പ്രതിപക്ഷ ആരോപണങ്ങൾക്ക് എന്ത് മറുപടി പറയാനാണെന്ന് ചിരിച്ചു കൊണ്ട് ചോദിച്ച മുഖ്യമന്ത്രി പിണറായി വിജയൻ.
അതെല്ലാം പറഞ്ഞാൽ അൽപം പഴയ കഥകളിലേക്ക് പോകേണ്ടിവരുമെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ. മനോരമ അടക്കം മെനഞ്ഞ പഴയ നുണക്കഥകളുടെ വിവരം പത്രങ്ങളുടെ പേര് പറയാതെ വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി.
എന്റെ ഭാര്യയുടെ പേര് കമല എന്നാണ് അവരുടെ പേരിൽ വിദേശത്ത് കമലഇന്റർനാഷണൽ എന്ന സ്ഥാപനം ഉണ്ടെന്ന് പറഞ്ഞ് നേരത്തെ ആക്ഷേപമുണ്ടായി. എന്റെ വീട് പൊന്നാപുരം കോട്ടയാണ് ഒരു രമ്യഹർമമാണ്, എന്ന രീതിയിൽ ആരുടേയോ വീടിന്റെ ചിത്രം പ്രദർശിപ്പിച്ചത് കണ്ടിട്ടില്ലേയെന്നും മുഖ്യമന്ത്രി മാധ്യമ പ്രവർത്തകരോട് ചിരിച്ചു കൊണ്ട് ചോദിച്ചു.
അങ്ങനെ എന്തെല്ലാം ആരോപണങ്ങളാണ് ഉണ്ടായത്. മകൾ കോയമ്പത്തൂരിൽ പഠിക്കാൻ പോയതിനെ കുറിച്ച് വാർത്ത വന്നു. പഠനം കഴിഞ്ഞയുടനെ ഒറാക്കളിൽ മകൾക്ക് ജോലികിട്ടി. അത് പിണറായിയുടെ സ്വാധീനം കൊണ്ടാണെന്ന് പറയാൻ ആർക്കും സാധിക്കാത്തതിനാൽ ആ വിഷയത്തിൽ വാർത്തയൊന്നും വന്നില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മകന്റെ പഠനവുമായി ബന്ധപ്പെട്ട വാർത്തകളെ കുറിച്ചും അദ്ദേഹം പറഞ്ഞു.
കൂടാതെ ലാവ്ലിൻ കേസിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ‘കേസന്വേഷിക്കാൻ ഏൽപിച്ച വിജിലൻസാണ് തെളിവില്ലെന്ന് റിപ്പോർട്ട് ചെയ്തത്.
അതിനു പിന്നാലെയാണ് മന്ത്രിസഭയിൽ ലാവ്‌ലിൻ കൊണ്ടുപോയി സിബിഐയെ കൊണ്ട് അന്വോഷിക്കാൻ തീരുമാനിക്കുന്നത്. എന്തൊക്കെ കള്ള പ്രചാരണങ്ങളും തെളിവുകളാണ് എനിക്കെതിരെ ഉണ്ടാക്കിയത്. കോടതിയുടെ വിശദമായ രീതിയിലുള്ള പരിശോധനയുടെ അടക്കം ഭാഗമായല്ലേ പിന്നീട് കേസ് നിലനിൽക്കില്ലെന്ന് തീരുമാനിക്കുന്നതെന്നു. അദ്ദേഹം പറഞ്ഞു.
ആ ഘട്ടത്തിൽ ഞാൻ സ്വീകരിച്ച നിലപാടുകൾ സമൂഹത്തിന് എല്ലാം അറിയാമെന്നും. എന്തെങ്കിലും ഉയർത്തി താഴ്ത്തിക്കാണിക്കാമെന്നാണ് കരുതുന്നു എങ്കിൽ ആ ധാരണ തന്നെ വേണ്ടെന്നും പിണറായി വിജയൻ പറഞ്ഞു.
VIDEO കടപ്പാട് കെെരളി ടീവി
ഒന്നും മറന്നുപോയിട്ടല്ല, അതെല്ലാമോര്‍മിപ്പിക്കാന്‍ തനിക്കിപ്പോള്‍ നേരമില്ല; കഴമ്പില്ലാത്ത പ്രതിപക്ഷ ആരോപണങ്ങളുടെ ചരിത്രം പറഞ്ഞ് മുഖ്യമന്ത്രി
Posted by PeopleLIVE on Thursday, 23 April 2020