
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വാര്‍ത്താസമ്മേളനത്തിന്റെ സമയം മാറ്റി. റമദാന്‍ വ്രതം കാരണമാണ് മാറ്റിയത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ചും വിവരങ്ങൾ വിശദീകരിക്കാനും എല്ലാ ദിവസവും വൈകിട്ട് 6 മണിക്കാണ് മുഖ്യമന്ത്രി പിണറായി വിജയൻ വാര്‍ത്താസമ്മേളനം നടത്തിയിരുന്നത് ഇനി മുതല്‍ ഇത് 5 മണി മുതലാകും.
6 മണി മുതല്‍ 7 മണിവരെയാണ് കഴിഞ്ഞ ദിവസം വരെ മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം നടത്തിയിരുന്നത്. എന്നാല്‍ 6നും 7നും ഇടയ്ക്ക് നോമ്പ് തുറക്കുന്ന സമയമായതിനാലാണ് മുഖ്യമന്ത്രി പിണറായി വിജയൻ 5 മുതല്‍ 6 വരെയാണ് വാര്‍ത്താ സമ്മേളനം മാറ്റിയതെന്ന് മുഖ്യമന്ത്രിയോട് അടുത്ത വൃത്തങ്ങള്‍ വ്യക്താക്കി.
ഇന്നലെ വെെകിട്ട് കാപ്പാട് മാസപ്പിറവി കണ്ടതോടെയാണ് റമദാന്‍ വ്രതം ഇന്നുമുതൽ തുടങ്ങിയത്. കൊറോണ സംസ്ഥാനത്ത് പൂർണമായും നിയന്ത്രണവിദേയമാകാത്ത അവസ്ഥയിൽ റംസാൻ ഇഫ്താർ അടക്കം നടത്തില്ലെന്ന് മതനേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്.
Content Summary: kerala cm Press conference time changed