
തിരുവനന്തപുരം: കോവിഡ് പ്രതിരോധം പ്രതിപക്ഷ പാർടങടികളെ കടന്നാക്രമിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം. ആരു തന്നെ മരിച്ചാലും ഇടത് പക്ഷ സര്‍ക്കാരിന്റെ കണ്ണീരുകണ്ടാല്‍ മതിയെന്ന ദുഷ്ടലാക്കാണ് ബിജെപിക്കും യുഡിഎഫിനെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ ആരോഗ്യവകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സംവിധാനങ്ങൾ ഒരു പിഴവുകളേയില്ലാതെ പ്രവർത്തിച്ചപ്പോൾ ഇന്ത്യക്കും ലോകത്തിനും കേരളം വീണ്ടും മാതൃകയായതായും ജനയുഗം പത്രത്തിൽ എഴുതിയ ലേഖനത്തിൽ കാനം പറഞ്ഞു.
യുഡിഎഫും ബിജെപിയും ഒരിക്കലും നന്മലഭിക്കാത്ത നസ്രേത്താണ് തങ്ങളെന്ന് ഒരിക്കൽ കൂടി തെളിയിക്കുകയാണെന്നും. അവരുടെ നിലപാടുകൾ തന്നെ സംസ്ഥാന താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ഉതകുന്നതേയല്ലെന്നും കാനം രാജേന്ദ്രൻ വ്യക്താക്കി.
കോവിഡിനേക്കാളും മാരകമായ ചിന്താഗതി സ്വീകരിക്കുന്ന ഇത്തരം ആളുകളെ കേരളം കൈയ്യൊഴിയുമെന്നും കാനം പറഞ്ഞു. ഇവരുടെ നിലപാടുകള്‍ സംസ്ഥാനത്തിന്റെ താല്‍പ്പര്യം സംരക്ഷിക്കാന്‍ ഉതകുന്നതല്ലെന്നും. മികച്ച പ്രവര്‍ത്തനം സര്‍ക്കാര്‍ കാഴ്ചവെക്കുന്നതാണ് ഇവരെ അസ്വസ്ഥരാക്കുന്നതെന്നും കാനം പറഞ്ഞു.
കോവിഡുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സര്‍ക്കാരിന്റെ നിലപാടുകളില്‍ ഘടകക്ഷി കൂടിയായ സിപിഐയ്ക്ക് വിയോജിപ്പുകൾ ഉണ്ടെന്ന രീതിയിൽ വാര്‍ത്തകള്‍ വന്നതോടെയാണ് സി പി ഐയുടെ സംസ്ഥാന സെക്രട്ടറികൂടിയായ കാനം ജനയുഗം പത്രത്തിലൂടെ നിലപാട് വ്യക്തമാക്കി രംഗത്ത് എത്തിയത്.