
കോഴിക്കോട്: 16കാരന് പീഡനം പോക്‌സോ നിയമപ്രകാരം മുസ്ലിം ലീഗിന്റെ പ്രാദേശിക നേതാവിനെതിരെ പൊലീസ് കേസെടുത്തു. പതിനാറുകാരന്റെ പരാതിയിലാണ് കേസ്.
യുഡിഎഫിന്റെ കട്ടിപ്പാറ പഞ്ചയത്തിലെ ചെയര്‍മാനും ലീഗിന്റെ പ്രാദേശിക നേതാവും മണ്ഡലം കൗണ്‍സില്‍ അംഗവുമായ ഒ.കെ.എം കുഞ്ഞിക്കെതിരെയാണ് പോലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തത്.
അതേസമയം ശിശുക്ഷേമ സമിതി അടക്കം നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം കേസെടുക്കാനായി പ്രാദേശിക പോലീസിന് കൈമാറിയിരുന്നു ഇതിന് പിന്നാലെയാണ് കേസ്.
പോലീസ് കേസെടുത്തതോടെ പ്രതി ഒളിവില്‍ പോയതായാണ് റിപ്പോർട്ട്. പ്രതിക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ലീഗിന്റെ പ്രമുഖ നേതാവ് കെഎം ഷാജിയി പ്രതി വേദി പങ്കിടുന്ന വീഡിയോ അടക്കം പുറത്ത് വന്നിട്ടുണ്ട്.