
തിരുവനന്തപുരം: സ്പ്രിംഗ്ളര്‍ കാരാറിലെ പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ നിരാകരിക്കുന്നതാണ് ഹൈക്കോടതി ഇന്ന് പുറപ്പെടുവിച്ച വിധിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്പ്രിംഗ്ളര്‍ കരാര്‍ തന്നെ റദ്ദാക്കണമെന്നായിരുന്നു പ്രതിപക്ഷാവിശ്യം എന്നാല്‍ കേരള ഹെെകോടതി കരാർ സ്‌റ്റേചെയ്യുകയോ റദ്ദാക്കുകയോ ചെയ്തില്ല.
പ്രതിപക്ഷത്തിന്റെ ആവശ്യമെല്ലാം നിരാകരിക്കുന്നതാണ് ഹെെകോടതിയുടെ ഇടക്കാല ഉത്തരവ്. കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് സുവ്യക്തമാണെന്നും. സര്‍ക്കാരിന്റെ നിലപാട് ശക്തിപ്പെടുത്തുന്നതാണെന്നും പിണറായി വിജയൻ പറഞ്ഞു.
ഡാറ്റയുടെ ചോര്‍ച്ച ഉണ്ടാവാതിരിക്കാൻ വേണ്ടിയുള്ള മുന്‍കരുതല കൈക്കൊണ്ടിട്ടുണ്ട്. കൂടുതല്‍ പ്രതികരണങ്ങൾ കോടതി ഉത്തരവിന്റെ വിശദാംശം കിട്ടിയ ശേഷം പ്രതികരിക്കാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.