
തിരുവനന്തപുരം: നാട്ടിലേക്ക് എത്ര പ്രവാസികള്‍ തിരികെയെത്തിയാലും അവര്‍ക്കുവേണ്ട എല്ലാ സൗകര്യവും സംസ്ഥാനം ഒരുക്കുമെന്ന് മുഖ്യമന്ത്രി. കോവിഡ് ഗൾഫ് നാടുകളിലേക്കും പടർന്ന് പിടിക്കുമ്പോൾ നാട്ടിലെത്തണമെന്ന ആവിശ്യമാണ് പ്രവാസികൾ മുന്നോട്ടുവയ്ക്കുന്നത് അതിനോട് പ്രതികരിക്കവെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം വ്യക്തമാക്കിയത്.
പ്രവാസികൾക്കുകൂടി അവകാശപ്പെട്ടതാണ് ഈ നാടെന്നും അദ്ദേഹം പറഞ്ഞു. അവര്‍ക്ക് നാട്ടിലേക്ക് മടങ്ങിവരാനാകില്ലെന്ന് ആരും തന്നെ കരുതരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ നാട്ടില്‍ നിന്ന് ജീവിതമാര്‍ഗം തേടി പുറത്തുപോയവരാണവർ അവര്‍ക്കെപ്പോഴും ഇങ്ങോട്ട് വരാനുള്ള അവകാശമുണ്ടെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. പ്രവാസികള്‍ എത്രവേണമെങ്കിലും മടങ്ങിയെത്തിയൽ സംരക്ഷിക്കാന്‍ സംസ്ഥാനം ബാധ്യസ്ഥരാണ്.
അതിനുവേണ്ട സജ്ജീകരണങ്ങളും ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അവർക്ക് വേണ്ടി എന്തുക്രമീകരണമാണ് ആവശ്യം അതിവിടെ ഒരുക്കിയിരിക്കും ആശങ്കയും വേണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അതേസമയം ഗള്‍ഫിൽ കൊവിഡ് 19 രോഗമല്ലാതെ മരണപ്പെടുന്ന എല്ലാ മലയാളികളുടെയും മൃതദേഹം കേരളത്തിൽ എത്തിക്കാനുള്ള തടസ്സം നീക്കണമെന്ന ആവിശ്യവുമായി മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുമുണ്ട്.