
തിരുവനന്തപുരം: സ്പ്രിങ്ളര്‍ കോടതി വിധി വന്നതിന് പിന്നാലെ പ്രതിപക്ഷം നടത്തിയ പരാമർശത്തെ പൊളിച്ചടുക്കി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം രംഗത്ത് എത്തിയത്.
സ്പ്രിങ്ളര്‍ വിഷയത്തിൽ സര്‍ക്കാരിനു കോടതിയില്‍ തിരിച്ചടിയെന്ന് പറയുന്ന പ്രതിപക്ഷത്തോട്. നിങ്ങള്‍ എന്തിന് വേണ്ടിയാണ് കോടതിയില്‍ പോയതെന്നും? കരാര്‍ റദ്ദ് ചെയ്യാനോ, അന്വേഷണം പ്രഖ്യാപിക്കാനോ അല്ലെയെന്നും. എന്നിട്ട് രണ്ടും നടന്നോയെന്നും കടകംപള്ളി ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതിപക്ഷത്തോട് ചോദിക്കുന്നു.
കോടതി ഈ വിഷയത്തിൽ എന്തുപറഞ്ഞെന്നും
“ഡാറ്റയുടെ രഹസ്യാത്മകത സൂക്ഷിക്കണം, കരാറിന് അനുമതി” ഇതുതന്നെയല്ലേ സര്‍ക്കാരും പറഞ്ഞതെന്നും കടകംപള്ളി ചോദിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ചുവടെ
Content Summary: Minister kadakampally surendran Facebook post