
തിരുവനന്തപുരം: മുൻ വിജിലൻസ് ഡയറക്ടറായ ജേക്കബ് തോമസിനെതിരെ വരവിൽകവിഞ്ഞ വസ്തു സമ്പാദിച്ചെന്ന കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു. വിജിലൻസ് കോടതിയിലാണ് ഫയൽ ചെയ്തു.
തമിഴ്നാട്ടിലെ രാജപാളയത്ത് 50.33 ഏക്കർ സ്ഥലം വാങ്ങിച്ചതിനാണ് പ്രസ്തുത കേസ്. ജേക്കബ് തോമസ് തന്നെ എഴുതിയ പുസ്തകത്തിൽ ഈ ഭൂമിയെ കുറിച്ച് പറയുന്നുണ്ടെങ്കിലും സർക്കാറിന് നൽകുന്ന വസ്തുക്കളുടെ അടക്കം പട്ടികയിൽ ഈ വസ്തുവിനെ കുറിച്ച് പറഞ്ഞിട്ടില്ല.
ക്രൈം ബ്രാഞ്ച് ഇതിനെ കുറിച്ച് നടത്തിയ അന്വെഷണത്തിൽ തെളിവുണ്ടായതിൻ്റെ അടിസ്ഥാനത്തിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയത്.
കൂടുതൽ അന്വേഷണങ്ങൾക്കായി ഇത് വിജിലൻസിന് കൈമാറുകയായിരുന്നു. ഇതിൻ്റെ അടക്കം അടിസ്ഥാനത്തിലാണ് എഫ്ഐആർ വിജിലൻസ് കോടതിയിൽ നൽകിയതും. സർക്കാരിൻ്റെ അനുമതി ഇല്ലാതയാണ് 2001 നവംബറിൽ ഭൂമി വാങ്ങിയതെന്ന ആരോപണമുണ്ട്.