
തിരുവനന്തപുരം: സ്പ്രിംഗളർ വിവാദ ആരോപണങ്ങളുയർത്തി സംസ്ഥാന സർക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് തുരങ്കം വയ്ക്കുന്ന പ്രതിപക്ഷം മാപ്പുപറയണമെന്ന് ഡിവൈഎഫ്ഐയുടെ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
കോവിഡ് വിവര വിശകലനത്തിന് സ്പ്രിംഗളറിന്റെ സൗജന്യസേവനം ഉപയോഗപ്പെടുത്താനുള്ള എൽഡിഎഫ് സർക്കാരിന്റെ തീരുമാനം റദ്ദാക്കണമെന്ന പ്രതിപക്ഷ ആവശ്യം ക്കോടതി തള്ളിയ സാഹചര്യത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ജനങ്ങളോട് എല്ലാം മാപ്പുപറയണമെന്നും ഒരു നിമിഷം പോലും വൈകരുതെന്നും ഡിവൈഎഫ്ഐ പറഞ്ഞു.
പ്രതിപക്ഷം സർക്കാരിന്മേൽ ജനമർപ്പിച്ച വിശ്വാസം തകർക്കാൻ നടത്തിയ ഗൂഢാലോചനയാണ് സ്പ്രിംഗളർ വിവാദമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് വ്യക്താക്കി. മരണം മണക്കുന്ന ഈ കൊറോണ കാലത്തും വരാനിരിക്കുന്ന തിരഞ്ഞെടുപ്പും മുഖ്യമന്ത്രി കസേരയും മുന്നിൽക്കണ്ടുകൊണ്ട് മാത്രം നടത്തിയ രാഷ്ട്രീയ നെറികേടുകൾ ജനം തിരിച്ചറിയണമെന്നും ഡിവെെഎഫ്ഐ വ്യക്താക്കി.
Content Summary: DYFI Kerala Facebook post