
ബ്രിസ്റ്റോള്‍: കോവിഡ് യാത്രാനിയന്ത്രണത്തിൽ പെട്ട് കേരളത്തില്‍ അകപ്പെട്ട് പോയശേഷം ജന്മനാട്ടിലേക്ക് തിരികെയെത്തിയ ബ്രിട്ടീഷ് ദമ്പതികള്‍ക്ക് ദെെവത്തിന്റെ സ്വന്തം നാടായ കേരളത്തെ കുറിച്ച് പറയാന്‍ നൂറുനാവ്. ബ്രിട്ടീഷ് ബിബിസിക്ക് നൽകിയ അഭിമുഖത്തിലാണ് ഇവർ കേരളത്തെ പ്രശംസിച്ചതെന്ന് ഏഷ്യാനെറ്റ് ന്യൂസാണ് റിപ്പോർട്ട് ചെയ്യുന്നത്.
എലിസബത്ത് ലോസണ്‍, ബ്രിസ്റ്റോ നൈറിന ലോസണ്‍, എന്നി ദമ്പതികളാണ് അവധി ആഘോഷത്തിനായി കേരളത്തിലെത്തിയത്. തുടർന്ന് ലോകത്താകമാനവും കേരളത്തിലും കൊറോണ വൈറസ് ബാധിച്ചതോടെ ഇവർക്ക് നടത്തിയ പരിശോധനയില്‍ കൊവിഡ് 19 സ്ഥിരീകരിച്ചതോടെ എഴുപതുകാരായ വിദേശ ദമ്പതികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ഇവര്‍ കേരളത്തിലെത്തിൽ എത്തിയത് മാര്‍ച്ച് ആറിനായിരുന്നു. കേന്ദ്രസര്‍ക്കാര്‍ മറ്റ് രാജ്യങ്ങളിലേക്ക് യാത്രാ വിലക്ക് പ്രഖ്യാപിച്ചതോടെ ഇവര്‍ കേരളത്തിൽ കുടുങ്ങുകയായിരുന്നു. 75 കാരിയായ എലിസബത്തിനേയും 76കാരനായ ലോസണിനേയും കൊവിഡ് 19 പോസിറ്റീവ് ആയതോടെ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അസുഖം ഭേദപ്പെട്ട ഇവർ ഏപ്രില്‍ 16നാണ് യുകെസര്‍ക്കാരിന്‍റെ പ്രത്യേക എയർ സർവീസ് വഴി ഇവര്‍ നാട്ടിലേക്ക് തിരികെയെത്തിയത്.
മികച്ച സംവിധാനമാണ് കേരളത്തിലെ ആശുപത്രിയില്‍ തങ്ങൾക്ക് ലഭിച്ചതെന്നും. ആരോഗ്യ മേഖലയിലെ പ്രവര്‍ത്തകരുടെ അടക്കം സേവനങ്ങള്‍ അവിശ്വസനീയമാണെന്നും ഇവർ പ്രതികരിച്ചു.