
കണ്ണൂർ: അധ്യാപകനായ ബിജെപിനേതാവ് ഒന്നാം പ്രതിയായ പാലത്തായിയിലെ പീഡനക്കേസില്‍ ഇയാൾ 4ാം ക്ലാസുകാരിയെ മറ്റൊരാള്‍ക്കുകൂടി കൈമാറിയതായി റിപ്പോർട്ട്. കെെരളിയാണ് കുട്ടിയുടെ അമ്മയുടെ മോളിയുടെ അടിസ്ഥാനത്തിൽ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
പ്രതിയായ ബിജെപി നേതാവ് പൊയിലൂരിലുള്ള ഒരു വീട്ടിലെത്തിച്ച ശേഷമാണ് പെണ്‍കുട്ടിയെ മറ്റൊരാള്‍ക്ക് കൂടി പീഡനത്തിനിരയാക്കിയത് പെൺകുട്ടിയുടെ മാതാവുനല്‍കിയ പുതിയ പരാതിയിലാണ് ഇക്കാര്യം പറയുന്നതെന്ന് ചാനൽ റിപ്പോർട്ട് ചെയ്യുന്നു.
ക്ലാസുണ്ടെന്ന് പറഞ്ഞ് പരാതിയില്‍ പറയുന്ന ദിവസം ബിജെപി നേതാവ് പെൺകുട്ടിയെ സ്‌കൂളിലേക്ക് വിളിപ്പിക്കുകയും. അവിടെ നിന്നും ഇയാൾ പെണ്‍കുട്ടിയേയും കൂട്ടി പൊയിലൂരിലുള്ള ഒരു വീട്ടിലെത്തുകയും. ബുള്ളറ്റില്‍ വന്ന യുവാവ് വീടിനുള്ളില്‍ വച്ച് പീഡിപ്പിച്ചതായുമാണ് ചാനൽ റിപ്പോർട്ട് ചെയ്യുന്നത്. ആ സമയത്ത് പത്മരാജന്‍ വീടിന് വെളിയിൽ കാവലിരുന്നു എന്നും ചാനൽ റിപ്പോർട്ട് ചെയ്യുന്നു.