
ദില്ലി: കൊറോണ നിര്‍ണയത്തിനും പ്രതിരോധത്തിനും വിചിത്ര നിര്‍ദ്ദേശങ്ങളുമായി ബാബ രാംദേവ് രംഗത്ത്. കടുകെണ്ണ എടുത്ത് മൂക്കിലൊഴിക്കുന്നതിലൂടെ വൈറസ് സാനിത്യം മൂക്കില്‍ നിന്ന് നേരെ വയറ്റിലെത്തുമെന്നും ഇവ വയറ്റിലെ ആസിഡുമായി കൂടിചേർന്ന് നയിക്കുമെന്നും യോഗ ഗുരു അവകാശപ്പെടുന്നു.
ശ്വാസം ഒരുമിനിറ്റ് പിടിച്ചുനിർത്താൻ ആൾക്ക് കഴിയുന്നു എങ്കിൽ അതിനർത്ഥം കൊവിഡ് അയാളിൽ ബാധിച്ചിട്ടില്ലെന്നാണെന്നും രാംദേവ് അവകാശപ്പെടുന്നു.
അതേസമയം കൊവിഡിന്റെ പശ്ചാത്തലത്തിൽ പതഞ്ജലി സാനിറ്റൈസറിന്‍റെയും ഡെറ്റോളിന്‍റെയും വിലകൾ താരതമ്യം ചെയ്ത് രാംദേവ് ഗത്തെത്തിയിരുന്നു. ഡെറ്റോള്‍ 82 രൂപ ഈടാക്കുമ്പോള്‍ പതഞ്ജലി സാനിറ്റൈസര്‍ 55 രൂപയ്ക്ക് നല്‍കുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.