
തിരുവനന്തപുരം: കൊറോണ പ്രതിരോധ പ്രവര്‍ത്തനം കേന്ദ്രസര്‍ക്കാര്‍ കേരള സര്‍ക്കാറിനെ അഭിനന്ദിച്ചതായി പിണറായി വിജയന്‍ വ്യക്താക്കി. സംസ്ഥാന ചീഫ് സെക്രട്ടറിമാരുമായി ക്യാബിനറ്റ് സെക്രട്ടറി നടത്തിയ തൽസമയ കോണ്‍ഫറന്‍സിലാണ് കേരളത്തെ കേന്ദ്രം അഭിനന്ദിച്ചത്.
വിദേശത്തുനിന്ന് പ്രവാസികളെ തിരികെ എത്തിക്കാനുള്ള കേരളത്തിന്റെ നീക്കത്തേയും കാബിനറ്റ് സെക്രട്ടറി കോൺഫറൻസിൽ അഭിനന്ദിച്ചു. ഇക്കാര്യത്തില്‍ മറ്റുസംസ്ഥാനങ്ങള്‍ കേരളത്തിന്റെ മാതൃക പിന്തുടരണമെന്നും കേന്ദ്ര കാബിനറ്റ് സെക്രട്ടറി വ്യക്തമാക്കിയതായും മുഖ്യമന്ത്രിയുടെ ഓഫീസിനോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു.
പ്രവാസികളെ നാട്ടിലേക്ക് എത്തിക്കാനുള്ള കാര്യത്തില്‍ കേന്ദ്രസർക്കാർ ക്രിയാത്മകമായി തന്നെ ഇടപെടുമെന്നും ക്യാബിനറ്റ് സെക്രട്ടറി പറഞ്ഞതായും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അതേസമയം കേരളത്തിൽ ഇന്ന് 7 പേര്‍ക്കാണ് കൊവിഡ് 19 വെെറസ് ബാധ സ്ഥിരീകരിച്ചത്. ഏഴുപേർ രോഗവിമുക്തിയും നേടി.