
തിരുവനന്തപുരം: കേരളത്തിൽ ക്ഷേമനിധി പെൻഷന്റെ അടക്കം ഭാഗമായി ആനുകൂല്യം ലഭിക്കാത്തവർക്ക് 1000 രൂപ വീതം സഹായം.
ബിപിഎൽ കുടുംബങ്ങൾക്ക് സഹായം ലഭിക്കുക. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്ത സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ആയിരം രൂപ നേരിട്ടു തന്നെ ഉപഭോക്താക്കളുടെ അക്കൗണ്ടിൽ നൽകും. ഈ തുക നൽകാനുള്ള നടപടികൾ ഉടൻ തന്നെ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. വിവിധതരം ക്ഷേമനിധികളിൽ പെട്ട എല്ലാ തൊഴിലാളികൾക്കും സഹായം ഇതിനകം നൽകിയിട്ടുണ്ടെന്നും.
സംസ്ഥാനത്ത് ഒരു തരത്തിലുമുള്ള ക്ഷേമനിധികളുടെ പരിധിയിൽ വരാത്ത ആളുകളും അവശതകൾ അനുഭവിക്കുന്നവരുമുള്ള കുടുംബങ്ങളുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇത്തരം അവശതകൾ അനുഭവിക്കുന്ന ബിപിഎൽ കുടുംബങ്ങൾക്കാണ് 1000 രൂപയുടെ ധനസഹായം സഹായം ലഭിക്കുകയെന്നും അദ്ദേഹം പറഞ്ഞു.