
തിരുവനന്തപുരം: കേവലം ആറുദിവസത്തെ ശമ്പളം പിടിക്കാനായി പുറത്തിറക്കിയ ഉത്തരവ് കത്തിച്ച അധ്യാപകരുടെ ഹീനമായ പ്രതിഷേധത്തിൽ മറ്റുദാഹരങ്ങൽ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പ്രതികരണം.
പ്രതികരണം ഇങ്ങനെ: മാധ്യമങ്ങളില്‍ വന്ന ഗൗരവുമായൊരു വിഷയം കണ്ടു, കൊവിഡിന്റെ പശ്ചാത്തലത്തിൽ നാട് നേരിടുന്ന പ്രയാസങ്ങളുടെ അടിസ്ഥാനത്തില്‍, ശമ്പളത്തിന്റെ ഒരുഭാഗം മാറ്റിവയ്ക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് ചിലര്‍ കത്തിച്ചത് കണ്ടു.
അതുകണ്ടപ്പോള്‍ എനിക്ക് ഓര്‍മവന്നത്, തിരുവനന്തപുരത്തെ ഒമ്പതാം ക്ലാസുകാരൻ വിദ്യാര്‍ത്ഥിയെയാണ് ആദര്‍ശെന്ന കുട്ടി. വിദ്യാര്‍ത്ഥികള്‍ നിന്ന് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന സ്വീകരിക്കാനുള്ള ഒരു പ്രൊജക്ടുമായാണ് ആദർശ് കഴിഞ്ഞു പോയ ഓഗസ്റ്റ് മാസം ഓഫീസിലെത്തിയത്.
ദുരിതാശ്വാസ നിധിയിലേക്ക് 5ആം ക്ലാസുമുതല്‍ ആദര്‍ശ് മുടക്കം വരാതെ സംഭാവനകൾ നല്‍കുന്നുണ്ട്. ദുരിതം അനുഭവിക്കുന്ന ആളുകളെ കുറിച്ചുള്ള വിദ്യാർത്ഥികളുടെ കരുതല്‍ എത്രത്തോളം ആണെനാ തെളിയിക്കുന്നതായിരുന്നു. അതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
വിഷുവിന് ലഭിക്കുന്ന കൈനീട്ടം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാമോയെന്ന് തലേദിവസം അഭ്യര്‍ത്ഥന നടത്തിയരുന്നു. രണ്ട് കൈയും നീട്ടിയാണ് നമ്മുടെ കുട്ടികള്‍ അതിനെ സ്വീകരിച്ചത്. അവര്‍ക്ക് ലഭിച്ച വിഷുകൈനീട്ടം സന്തോഷത്തോടെ തന്നെ അവർ സംഭാവനയായി നൽകി. വിഷുക്കൈനീട്ടവും കളിപ്പാട്ടവും പോലും വാങ്ങാനുള്ള പണം കുട്ടികള്‍ നല്‍കുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
പൊലീസ് വാഹനം തടഞ്ഞുനിര്‍ത്തി പെന്‍ഷന്‍ തുകയായി ലഭിച്ച പണം നല്‍കിയ അമ്മയുടെ കഥ നാം കണ്ടതാണ്. തന്‍റെ ആടിനെ വിറ്റുകിട്ടിയ പണം നല്‍കിയ കൊല്ലത്തുള്ള സുബൈദയുടെ കാര്യവും. അവര്‍ ചെറിയരീതയിൽ ചായക്കച്ചവടം നടത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ആടിനെ വിറ്റുകിട്ടിയ പണത്തിൽ നിന്ന് കടംവീട്ടി ബാക്കിയുള്ള 5510 രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. “ജോലിയോ കൂലിയോ ഇല്ലാത്ത ഒരുജനത തന്നെ നമ്മുടെ കൂടെയുണ്ടെന്ന് ഇവര്‍ ഓർക്കണമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.”
വീഡിയോ 27 മിനിട്ട് മുതൽ കാണകുക
Media Briefing
Dikirim oleh Deshabhimani – ദേശാഭിമാനി pada Sabtu, 25 April 2020