
തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് വേണ്ടി പണം കണ്ടെത്താൻ 6 ദിവസത്തെ ശമ്പളം അഞ്ച്ഇ തവണയായി പിടിക്കാനുള്ള ഉത്തരവ് സംസ്ഥാന സർക്കാർ ഇറക്കിയതിന് പിന്നെ. ഉത്തരവ് കത്തിച്ചു കൊണ്ട് രംഗത്ത് എത്തിയ അധ്യാപകർക്കെതിരെ രൂക്ഷ വിമർശവുമായി സോഷ്യൽ മീഡിയ.
കോൺഗ്രസ് അനുകൂല അധ്യാപക സംഘടനയുടെ പ്രവർത്തകരാണ് സർക്കാർ ഉത്തരവ് കത്തിച്ചു കൊണ്ട് രംഗത്ത് എത്തിയത്.
6 ദിവസത്തെ ശമ്പളത്തിന് പകരം ഇവരിൽ നിന്ന് 6 മാസത്തെ ശമ്പളം പിടിക്കണമെന്നും. ഇവിടുത്തെ പാവപെട്ട ആളുകൾ കൂലിപ്പണിയെടുത്ത് കിട്ടുന്ന പണം നികുതിയായി അടക്കുന്ന തുകയിൽ നിന്ന് കൂടിയാണ് ഇവർക്ക് സർക്കാർ ശമ്പളം നൽകുന്നതെന്നും സോഷ്യൽ മീഡിയ പറയുന്നു.
വിഷുക്കൈനീട്ടം വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുട്ടികള്‍ പ്രവര്‍ത്തികള്‍ക്കായി നല്‍കുമ്പോള്‍ അധ്യാപകർ ഇത്തരം നെറികെട്ട നടപടികള്‍ സ്വീകരിക്കുന്നത് അപലപിക്കേണ്ടതാണെന്നും സോഷ്യൽ മീഡിയയിയുടെ ആളുകൾ പ്രതികരിക്കുന്നു.
ജോലിക്ക് പോകാതെ വീട്ടിലിരുന്നാലും കൃത്യമായ ശമ്പളം, റിട്ടയർമെന്റിനു ശേഷം ആ ജീവാനന്ത കാല പെൻഷൻ, മരിച്ചാൽ കുടുംബത്തിന് ഫാമിലി പെൻഷൻ, സർവ്വീസിലിരിക്കെ മരണപെട്ടാൽ ആശ്രിതർക്ക് ഒരാൾക്ക് ജോലി. ഇത്രയധികം ജീവിത സുരക്ഷിതത്വം അനുഭവിക്കുന്ന വേറെ ഏതു വിഭാഗം ആളുകളുണ്ട് സമൂഹത്തിൽ? സർക്കാർ ജീവനക്കാർ അല്ലാതെ? ഇതെല്ലാം അനുഭവിക്കുന്നത് പൊതു ജനങ്ങളുടെ ചെലവിലാണെന്ന് ഇവളെ പോലുള്ളവർ ഓർമ്മിക്കുന്നുണ്ടോ? തെരുവിൽ നിന്നും ചെരുപ്പു കുത്തി കിട്ടിയ കൂലി കൂട്ടി വെച്ച തന്റെ ജീവിത സമ്പാദ്യമായ പതിനായിരം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊടുത്ത പേരാമ്പ്രയിലെ ആ സാധു സ്ത്രീ തൊഴിലാളിയുടെ അത്രയും വേണമെന്ന് പറയുന്നില്ല അതിന്റെ നൂറിൽ ഒരംശമെങ്കിലും സാമൂഹ്യ പ്രതിബന്ധത കാണിക്കാൻ ഇവരെ പോലുള്ളവർ തയ്യാറാവണം. ഇവരെല്ലാം പഠിപ്പിച്ചു വിടുന്ന കുട്ടികളുടെ സ്ഥിതി എന്തായിരിക്കും! ബിജു നിള്ളങ്ങൽ എന്ന യുവാവ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു.