
തിരുവനന്തപുരം : ആടിനെ വിറ്റ് കിട്ടിയ പണത്തിൽ നിന്ന് ഒരുവിധം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി കൊല്ലത്തുള്ള വീട്ടമ്മ. ദുരിതാശ്വാസ നിധിയിലേക്ക് ഇന്ന് ലഭിച്ച സംഭാവനകളിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് സുബൈദയുടേ സംഭാവനയാണ്.
മുഖ്യമന്ത്രി തന്നെയാണ് വാർത്ത സമ്മേളനത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്. ഇന്നുണ്ടായ ഒരു അനുഭവമാണെന്ന് പറഞ്ഞു തുടങ്ങിയ മുഖ്യമന്ത്രി.
ചെറിയ ചായക്കട നടത്തുന്നകയാണ് സുബൈദ ആടിനെ വിറ്റ തുകയില്‍നിന്ന് അത്യാവശ്യ കടം തീര്‍ത്ത് 5510 രൂപ കെെമാറിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിനായി പണം കണ്ടെത്താൻ 6 ദിവസത്തെ ശമ്പളം സർക്കാർ ഉദ്യോഗസ്ഥരിൽ നിന്ന് പിടിക്കാനുള്ള സംസ്ഥാന സർക്കാർ ഇറക്കിയ ഉത്തരവ് കത്തിച്ച് രംഗത്തെത്തിയ കോൺഗ്രസ് അനുകൂല അധ്യാപക സംഘടനാ അംഗങ്ങളെ കുറിച്ച് പറയവെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.