
കൊച്ചി: മലയാള സിനിമയിലെ പ്രമുഖ നടൻ മണികണ്ഠൻ ആചാരി വിവാഹിതനായി. തൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് കഴിഞ്ഞ ദിവസം വിവാഹം കഴിഞ്ഞ വിവരം മണികണ്ഠൻ പങ്കുവച്ചത്. 6 മാസം മുമ്പായിരുന്നു വിവാഹ നിശ്ചയം നടന്നത്.
കോവിലിന്റെ പശ്ചാത്തലത്തിൽ ചടങ്ങുകൾ ലളിതമായായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. തൃപ്പൂണിത്തുറയിലെ ക്ഷേത്രത്തിൽ വച്ചുനടന്ന ചടങ്ങിൽ കൂടുതൽ ആളുകൾ പങ്കെടുത്തിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മരട് സ്വദേശി അഞ്ജലിയാണ് വധു.
വിവാഹച്ചെലവുകൾക്കായി മാറ്റി വച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമി. പണം ഇടത് പക്ഷ എംഎൽഎ എം സ്വരാജ് ഏറ്റുവാങ്ങി. രാജീവ് രവി ചിത്രം കമ്മട്ടിപ്പാടത്തിലൂടെയാണ് മണികണ്ഠൻ മലയാളികൾക്ക് പ്രിയങ്കരനായത്.
Content Summary: Malayalam Move Actor Manikandan Achari married