
തിരുവനന്തപുരം: യുഎഇയിലെ പ്രമുഖ അറബി പത്രത്തിൽ ഉന്നതവിദ്യാഭ്യാസ മന്ത്രി കെടി ജലീലിന്റെ ലേഖനം. “അൽ ഇത്തിഹാദി” എന്ന ഏറ്റവും പ്രചാരമുള്ള യുഎഇയിലെ പത്രത്തിലാണ് കോവിഡ് പ്രതിരോധത്തിലെ കേരള മാത്രുകയെ കുറിച്ച് അറബിയിൽ തന്നെ മന്ത്രി കെ ടി ജലീല്‍ ലേഖനം എഴുതിയത്.
ലോക്ക്ഡൗൺ കാലയളവിൽ സംസ്ഥാനത്ത് 8.75 മില്യൺ കുടുംബങ്ങൾക്ക് സൗജന്യമായി 15 കിലോ അരിയും അടക്കം ഭക്ഷ്യവിഭവങ്ങൾ സംസ്ഥാന സർക്കാർ വിതരണം ചെയ്തു എന്നും. എല്ലാ കുടുംബങ്ങൾക്കും കിറ്റ് നൽകിയ കാലങ്ങളും ലേഖനത്തിൽ പറയുന്നു.
കോവിഡ് ബാധിത മേഖലകളിൽ നിന്ന് എത്തുന്നവർക്ക് 28 ദിവസം വീടുകളിൽ നിരീക്ഷണം ഏർപ്പെടുത്തിയതും. കോവിഡ് വ്യാപനം തടയാൻ സംസ്ഥാന സർക്കാർ നടത്തിയ ഫലപ്രദമായ മാതൃകകളെ കുറിച്ചും. കേരള മോഡലിനെ കുറിച്ചും കെടി ജലീൽ ലേഖനത്തിൽ എടുത്തുപറയുന്നു.
സാമ്പത്തികമായി ബുദ്ധിമുട്ട് നേരിടുന്ന കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകിയതും. നികുതി പിരിവുകൾ നിർത്തിവെച്ചതും. ലോൺ തിരിച്ചടവിൽ അടക്കം മൊറോട്ടോറിയം പ്രഖ്യാപിച്ചതും അടക്കം ലേഖനത്തിൽ പറയുന്നു.
മറ്റു സംസ്ഥാനങ്ങളിൽ നിന്നും ഇവിടെ എത്തി ജോലി ചെയ്യുന്ന അതിഥി തൊഴിലാളികൾ പട്ടിണിയിലല്ലെന്ന് ഉറപ്പുവരുത്താൻ സംവിധാനമൊരുക്കിയും. കമ്യൂണിറ്റി കിച്ചണിനെ കുറിച്ചും ലേഖനത്തിൽ പറയുന്നു.