
തിരുവനന്തപുരം: വിവാദ സ്പ്രിംക്ലർ കരാറുമായി ബന്ധപ്പെട്ട് തങ്ങൾ ഉന്നയിച്ച 99 ശതമാനം കാര്യങ്ങളും കോടതി അംഗീകരിച്ചതായി രമേശ് ചെന്നിത്തല വ്യക്തമാക്കി. ഒരു വരി പോലും സർക്കാരിന് അനുകൂലമായി വിധിയിൽ ഇല്ലെന്നും പ്രതിപക്ഷ നേതാവ് പത്രസമ്മേളനത്തിൽ പറഞ്ഞു.
സർക്കാരിന്റെ നടപടിയെ ശക്തമായി തന്നെ വിമർശിക്കുന്നതാണ് കൊടതിയുടെ പരമാർശങ്ങളെന്നും ചെന്നിത്തല പറഞ്ഞു. മൂന്നാഴ്ചകൾക്കു ശേഷം വാദംകേട്ട് അന്തിമവിധി പറയുമെന്നാണ് ഹെെക്കോടതി പറഞ്ഞിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സർക്കാരിന്റെ തന്നെ അഭിഭാഷകർ ഉള്ളപ്പോൾ എന്തിനാണ് ലക്ഷങ്ങൾ നൽകി കേസ് വാദിക്കാൻ അഭിഭാഷകയെ കൊണ്ടുവന്നതെന്നും ചെന്നിത്തല ചോദിച്ചു. സർക്കാരിന്റെ കൈയ്യിൽ വിവരങ്ങൾ കൈകാര്യംചെയ്യുന്നതിന് കാര്യക്ഷമമായ രീതിയിൽ കൂടുതൽ സംവിധാനം ഇല്ലാത്തതിനാലാണ് വിദേശത്തുള്ള കമ്പനിയെ ആശ്രയിക്കേണ്ടിവന്നതെന്നാണ് സംസ്ഥാന സർക്കാർ കോടതിയിൽ പറഞ്ഞത്.
നാഷണൽ ഇൻഫോമാറ്റിക്സ് സെന്ററിന് അടക്കം ഈ ഡാറ്റ കൈകാര്യം ചെയ്യാം ആകുമെന്നും. എന്നാൽ സംസ്ഥാനം എൻഐസിയോട് സഹായം ആവശ്യപ്പെട്ടിട്ടില്ലെന്നും കേന്ദ്രസർക്കാർ പറഞ്ഞിരുന്നു. ഈ സൗകര്യം ഉപയോഗിക്കാതെ സ്പ്രിംക്ലറിനെ കൊണ്ടുവരാനിടയാക്കിയ സാഹചര്യം സംസ്ഥാന സർക്കാർ വ്യക്തമാക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.