
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ രൂക്ഷ വിമർശവുമായി ഇടതുപക്ഷ എംഎൽഎ പിവി അൻവർ. പ്രതിപക്ഷ ആരോപണങ്ങളെല്ലാം കോടതി അംഗീകരിച്ചതായും. സർക്കാരിന് അനുകൂലമായി കോടതി വിധിയിൽ ഒന്നും തന്നെ ഇല്ലെന്നും പ്രതിപക്ഷ നേതാവ് വാർത്ത മ്മേളനത്തിൽ പറഞ്ഞിരുന്നു അതിന് പിന്നാലെയാണ് അൻവർ ഫേസ്ബുക്ക് പോസ്റ്റിലൂടെ രംഗത്ത് എത്തിയത്.
99 ശതമാനം മീഡിയമാനിയ പിന്നെയും തുടങ്ങീട്ടുണ്ടെന്നും. ഹൈക്കോടതിക്ക് പോലും നനഞ്ഞ പടക്കമെന്ന് ബോധ്യപ്പെട്ട മണ്ടൻ വാദങ്ങളുമായി മലയാളികളുടെ മുന്നിൽ വന്ന് ചിലയ്ക്കാൻ അങ്ങേയ്ക്ക് ലജ്ജതോന്നുന്നില്ലേയെന്നാണ് രമേശ് ചെന്നിത്തലയുടെ വാർത്ത സമ്മേളനത്തെ കുറിച്ച് അൻവർ പ്രതികരിച്ചത്.
ഇന്ന് ഉച്ചയോടെയാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കോടതി ഇടക്കാല വിധി പറഞ്ഞ അന്ന് ഉന്നയിച്ച അതേ വാദം വീണ്ടുമുയർത്തി വാർത്താസമ്മേളനം നടത്തിയത്. അതേസമയം പ്രതിപക്ഷം ആവശ്യപ്പെട്ട പോലെ കരാർ റദ്ദാക്കുകയോ. ഡാറ്റാ അപ്‌ലോഡ് തടയുകയോ കോടതി ചെയ്തില്ല. സർക്കാരിന് കരാറുമായി മുന്നോട്ട് പോകാമെന്നാണ് കോടതി വ്യക്തമാക്കിയതും. പിന്നെ എങ്ങനെയാണ് സർക്കാരിന് തിരിച്ചടി ഉണ്ടായതെന്ന ചോദ്യവുമായി കടകംപള്ളി സുരേന്ദ്രനും രംഗത്ത് എത്തിയിരുന്നു.
99 ശതമാനം..മീഡിയ മാനിയ പിന്നെയും തുടങ്ങീട്ടുണ്ട്.നനഞ്ഞ പടക്കം എന്ന് ഹൈക്കോടതിക്ക് പോലും ബോധ്യപ്പെട്ട വാദങ്ങളുമായി…
Dikirim oleh PV ANVAR pada Minggu, 26 April 2020
Content Summary: PV anvar MLA Facebook post