
തിരുവനന്തപുരം: ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പിടിക്കാനുള്ള ഉത്തരവ് കത്തിച്ച കോൺഗ്രസ് അനുകൂല സംഘടനയിൽ പെട്ട അധ്യാപകരുടെ പ്രതിഷേധത്തിനെതിരെ. പ്രതികരണവുമായി അതെ സംഘടനയിലെ അധ്യാപകനായ സുബാഷ് കെ രംഗത്ത്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. എന്റെ രണ്ടുമാസത്തൈ ശമ്പളം അടക്കം ദുരിതാശ്വാസനിധിയിലേക്ക് നൽകാൻ സന്നദ്ധതയും സുബാഷ് അറിയിച്ചിട്ടുണ്ട്.
ഗവൺമെന്റ് ഒാര്‍ഡര്‍ ഞാൻ അംഗമായ സംഘടനയില്ലെ തന്നെ അധ്യാപക സുഹൃത്തുക്കള്‍ കത്തിച്ച് പ്രധിഷേധിച്ചു അതാണ് തന്നെക്കൊണ്ട് ഇത്തരമൊരു പോസ്റ്റ് ഇടാൻ പ്രേരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഞാനും കെപിഎസ്ടിഎ മെമ്പറാണ്. ഒരധ്യാപകനെന്ന നിലയില്‍ കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധത്തോട് ഒരിക്കലും യോജിക്കാന്‍ എനിക്കു സാധിക്കുന്നില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
എന്‍റെ നാടൊരു ഗ്രാമമാണ്. സാധാരണക്കാർ മാത്രം താമസിക്കുന്നൊരു ഗ്രാമം. ഒട്ടു മിക്ക ആള്‍ക്കാരും കൂലിപ്പണി എടുത്താണ് ജീവിക്കുന്നത്.പണിയില്ലാതെ കഷ്ടപാടിലാണ് അവരെല്ലാവരും. അതുപോലെ എത്ര ലക്ഷക്കണക്കിന് ആളുകളാണ് നമ്മുടെ കേരളത്തിലുള്ളതെന്നും അദ്ദേഹം ചോദിക്കുന്നു.
അവര്‍ക്കു. ജീവിക്കേണ്ടേ എന്നും ആപത്തുവരുമ്പോഴല്ലാതെ എപ്പോഴാണ് പിന്നെ സഹായിക്കുകയെന്നും. ഈ അവസരത്തില്‍ പാവപ്പെട്ട ജനങ്ങളുടെ ജീവനാണ് വലുത് രാഷ്ട്രീയമല്ല നോക്കേണ്ടതെന്നും അദ്ദേഹം പറയുന്നു. കൂടാതെ ഞാനൊരു കോണ്‍ഗ്രസുകാരനാണെന്നും എന്‍റെ അച്ഛാഛനും അച്ഛനും കുടുംബവും അടക്കം കോണ്‍ഗ്രസ് കുടുംബമാണെന്നും അദ്ദേഹം പറയുന്നു.
https://www.facebook.com/subu.kannur.7/posts/2048151991996759
Post credit facebook.com/subu.kannur.7/
Content Summary: Subash Facebook post