
തിരുവനന്തപുരം: ഇടുക്കി ജില്ലയിൽ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് 19 വെെറസ് ബാധ പിടിപെട്ടതില്‍ ആശങ്ക വേണ്ടെന്നും ജാഗ്രത മതിയെന്നും ആരോഗ്യ വകുപ്പ് മന്ത്രി വ്യക്തമാക്കി.
തമിഴ്‌നാട് നിന്ന് മുൻകരുതലുകൾ പാലിക്കാതെ ആളുകള്‍ എത്തുന്നത് കര്‍ശനമായി നിയന്ത്രിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. രോഗം ഗുരുതരമായുള്ള അതിര്‍ത്തി പ്രദേശങ്ങളിൽ ഗ്ലൗസും മാസ്‌ക്കും ഉപയോഗിക്കണമെന്ന് കർശനമായ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം രോഗം പിടിപെട്ട
ആരോഗ്യ പ്രവര്‍ത്തകരുടെ അടക്കം ആരോഗ്യനില തൃപ്തികരമാണ്. മികച്ച പരിഗണന തന്നെ
സംസ്ഥാനം അവര്‍ക്ക് നല്‍കുമെന്നും മന്ത്രി പറഞ്ഞു.
രോഗം കുറച്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കെ നിലവിൽ ബാധിച്ചിട്ടുള്ളു. അവര്‍ക്കാവശ്യമായ എല്ലാ നിര്‍ദേശവും നല്‍കിയിരുന്നു. എങ്കിലും ഈ വിഷയം ഗൗരവകരമായി തന്നെ പരിഗണിക്കുന്നതയും മന്ത്രി പറഞ്ഞു.