
മാവേലിക്കര: കോവിഡെന്ന മഹാമരിയുടെ ഈ കാലത്തും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി തെരുവിൽ കഴിയുന്ന കുട്ടപ്പൻ എന്ന വൃദ്ധൻ. അദ്ദേഹം കൈമാറിയത് 381 രൂപയാണ്. കാലങ്ങളായി അദ്ദേഹം സ്വരുക്കൂട്ടി വച്ച മുഷിഞ്ഞ നോട്ടുകളും നാണയങ്ങളും അടക്കമാണ് അദ്ദേഹം നൽകിയത്.
മാവേലിക്കര ടൗണിലെ നിറകവൗഓഊർ സാന്നിധ്യമാണ് ആരോരുമില്ലാത്ത കുട്ടപ്പൻ. ആർടിഒ മനോജിനാണ് അദ്ദേഹം പണം നൽകിയത്. കോവിഡ് ലോക്ക്‌ഡൗൺ ആരംഭിച്ചതോടെ ഇദ്ദേഹത്തിന് ഭക്ഷണം അടക്കം എത്തിച്ചു നൽകുന്നത് മോട്ടോർ വാഹനവകുപ്പ് അതിക്രിതരാണ്.
അതേസമയം കഴിഞ്ഞ ദിവസം 6 ദിവസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ പറഞ്ഞ് സർക്കാർ ഇറക്കിയ ഉത്തരവ് അടക്കം കത്തിച്ച് കോൺഗ്രസ് അനുകൂല അധ്യാപക സംഘടനാ പ്രവർത്തകർ രംഗത്ത് എത്തിയിരുന്നു. അവർ അടക്കം മത്യകയാക്കേണ്ട ഉത്തമ ഉദാഹരണമാണ് കുട്ടപ്പന്റേത്.